സീസണിലെ ആദ്യ സൈനിങ്ങുമായി റയൽ മാഡ്രിഡ്..
അടുത്ത സീസണിലെ ആദ്യ സൈനിങ്ങുമായി റയൽ മാഡ്രിഡ്.റയൽ സോസീഡാഡ് പ്രധിരോധ താരമായ ആൽവാരോ ഒഡ്രിസോളയെയാണ് സ്പാനിഷ് വമ്പന്മാർ ഈ ട്രാൻസ്ഫർ ജാലകത്തിലൂടെ ആദ്യമായി ടീമിലെത്തിച്ചിരിക്കുന്നത്.സ്പെയിനിന്റെ റഷ്യൻ ലോകകപ്പ് ടീമിൽ അംഗമായ ഒഡ്രിസോളയെ 40 മില്യൺ യൂറോയ്ക്കാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.കരാർ അനുസരിച്ച് 2025 വരെ താരം റയൽ മാഡ്രിഡിൽ തുടരും.

"കഴിഞ്ഞ സീസണിൽ അദ്ദേഹം സോസീഡാഡിനുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.അതുപോലെയുള്ള മികച്ച പ്രകടനങ്ങൾ മാഡ്രിഡിലും കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു"റയൽ മാഡ്രിഡ് മാനേജ്‌മന്റ് അറിയിച്ചു.
ഇരുപത്തിരണ്ടുകാരനായ താരം റൈറ്റ് ബാക്ക് പൊസിഷനിലാണ് റയൽ സോസീഡാഡിൽ കളിക്കുന്നത്.കഴിഞ്ഞ സീസണിൽ 51 മത്സരങ്ങൾ റയൽ സോസീഡാഡിനുവേണ്ടി കളിച്ച ഒഡ്രിസോള മികച്ച ടാക്കിളുകളും നടത്തി.നേരത്തെ തന്നെ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും മുൻ ചാമ്പ്യന്മാരായ ചെൽസിയും താരത്തിനായി രംഗത്തുണ്ടായിരുന്നു.കൂടാതെ റയലിന്റെ അയൽക്കാരായ അത്ലറ്റിക്കോ മാഡ്രിഡും ഒഡ്രിസോളക്കായി ശ്രമം നടത്തിരുന്നു.
റയൽ സോസീഡാഡിന്റെ യൂത്ത് ടീമിലുടെ കളിച്ചുവളര്ന്ന താരം മികച്ച പ്രകടനത്തിലൂടെ 2013 ൽ സോസീഡാഡിന്റെ ബി ടീമിലേക്കെത്തി.ബി ടീമിനുവേണ്ടി 87 മത്സരങ്ങൾ കളിച്ച ഒഡ്രിസോള അഞ്ച് ഗോളുകളും നേടി.തുടർന്ന് 2017 ലാണ് താരം സോസീഡാഡിന്റെ ഒന്നാം നിര ടീമിലേക്കെത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications