വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എല്‍ ക്ലാസിക്കോ: ക്ലാസിക്ക് ബാഴ്‌സ... റയലിനെ തകര്‍ത്തു, അവസാന ചിരി മെസ്സിയുടേത്

പോയിന്റ് പട്ടികയില്‍ റയലുമായുള്ള അകലം ബാഴ്‌സ 14 ആക്കി ഉയര്‍ത്തി

By Manu

മാഡ്രിഡ്: ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെട്ട എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയ്ക്കു തകര്‍പ്പന്‍ വിജയം. സ്പാനിഷ് ലീഗില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെയാണ് ബാഴ്‌സ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തത്. റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍നാബുനില്‍ നടന്ന ആവേശകരമായ കളിയില്‍ രണ്ടു ഗോളും രണ്ടാംപകുതിയിലായിരുന്നു. ലൂയിസ് സുവാരസും (54ാം മിനിറ്റ്) സൂപ്പര്‍ താരം ലയണല്‍ മെസ്സിയും (64) പകരക്കാരനായി ഇറങ്ങിയ അലെക്‌സ് വിദാലും (90) നേടിയ ഗോളുകളാണ് ബാഴ്‌സയ്ക്കു മിന്നുന്ന വിജയം സമ്മാനിച്ചത്.

lclasico5

ആദ്യപകുതിയില്‍ റയലിന്റെ ആധിപത്യമാണ് കണ്ടതെങ്കില്‍ രണ്ടാംപകുതിയില്‍ ബാഴ്‌സയുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. ആദ്യപകുതിയില്‍ റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൈയടിവാങ്ങിയപ്പോള്‍ രണ്ടാംപകുതിയില്‍ ബാഴ്‌സ സ്റ്റാര്‍ മെസ്സിയുടെ ഊഴമായിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ബാഴ്‌സ റയലുമായുള്ള അകലം 14 പോയിന്റാക്കി ഉയര്‍ത്തി. കിരീട പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി കളത്തിലിറങ്ങിയ റയലാണ് ഒന്നാംപകുതിയില്‍ മികച്ചു നിന്നത്. മിന്നല്‍ നീക്കങ്ങളിലൂടെ റയല്‍ ബാഴ്‌സയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി. കൂടുതല്‍ സമയവും പ്രതിരോധിച്ചു നിന്ന് കൗണ്ടര്‍അറ്റാക്കിലൂടെ ഗോള്‍ നേടി തിരിച്ചടിക്കുകയെന്ന തന്ത്രമാണ് ബാഴ്‌സ പരീക്ഷിച്ചത്.

lclasico

സാന്റിയാഗോ ബെര്‍നാബുവിലെ റയല്‍ ആരാധകരെ ആവേശത്തിലാക്കി മൂന്നാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതോടെ ബാഴ്‌സയ്ക്ക് ശ്വാസം നേരെ വീണു. കസേമിറോയുടെ ഹെഡ്ഡര്‍ രണ്ടു വാര അകലെ നിന്ന് റൊണാള്‍ഡോ വലയിലേക്ക് വഴി തിരിച്ചുവിട്ടെങ്കിലും ഓഫ്‌സൈഡ് കെണി റയലിന് തിരിച്ചടിയായി. തുടര്‍ന്നും റയല്‍ തന്നെ ഗോള്‍ദാഹത്തോടെ ഇരമ്പിക്കളിച്ചു. 30ാം മിനിറ്റില്‍ ബാഴ്‌സയ്ക്കു ഗോള്‍ നേടാനുള്ള സുവര്‍ണാവസരം. മെസ്സി ലോബ് ചെയ്തിട്ട പാസില്‍ പൗലിഞ്ഞോയുടെ കണ്ണഞ്ചിക്കുന്ന ഷോട്ട് വായുവില്‍ പറന്നുയര്‍ന്ന് ഒരു കൈ കൊണ്ട് റയലി ഗോളി കെയ്‌ലര്‍ നവാസ് കുത്തിയകറ്റുകയായിരുന്നു.

lclasi2

ഒന്നാംപകുതിയില്‍ ബാഴ്‌സയുടെ അതിവേഗ ഫുട്‌ബോളിനു മുന്നില്‍ പലപ്പോഴും പകച്ചുപോയ ബാഴ്‌സ രണ്ടാംപകുതിയില്‍ ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. ബാഴ്‌സ പ്രതിരോധം വിട്ട് ആക്രമണത്തിനു തുനിഞ്ഞതോടെ റയല്‍ സമ്മര്‍ദ്ദത്തിലായി. 54ാം മിനിറ്റില്‍ റയല്‍ ആരാധകരെ നിശബ്ധരാക്കി സുവാരസ് ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു. മികച്ചൊരു നീക്കത്തിനൊടുവില്‍ വലതുമൂലയില്‍ നിന്നും റോബെര്‍ട്ടോ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ്് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുവാരസ് വലയിലേക്ക് പായിക്കുകയായിരുന്നു.

lclasico7

10 മിനിറ്റിനകം റയലിന്റെ തിരിച്ചുവരവ് സാധ്യതകള്‍ ദുഷ്‌കരമാക്കി ബാഴ്‌സ ലീഡുയര്‍ത്തി. റയല്‍ ബോക്‌സിനുള്ളില്‍ വച്ചുള്ള കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പൗലിഞ്ഞോയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ റയല്‍ താരം കര്‍വാല്‍ കൈ കൊണ്ട് തടുത്തിടുകയായിരുന്നു. തുടര്‍ന്ന് കര്‍വാലിന് ചുവപ്പ് കാര്‍ഡ് നല്‍കിയ റഫറി ബാഴ്‌സയ്ക്ക് അനുകൂലമായി പെനല്‍റ്റിയും വിധിച്ചു. പെനല്‍റ്റി മെസ്സി അനായാസം വലയ്ക്കുള്ളിലാക്കിയതോടെ ബാഴ്‌സ വിജയമുറപ്പിച്ചു. കര്‍വാല്‍ പുറത്തായതോടെ റയലിനു പിന്നീട് 10 പേരുമായി പൊരുതേണ്ടിവന്നു. സൂപ്പര്‍ താരം ഗരെത് ബേലിനെ ഇറക്കി റയല്‍ കോച്ച് സിദാന്‍ അവസാന അടവും പയറ്റിയെങ്കിലും ബാഴ്‌സ വല ചലിപ്പിക്കാനായില്ല. ഇഞ്ചുറിടൈമില്‍ റയലിന്റെ നാണക്കേടും ബാഴ്‌സയുടെ ആധിപത്യവും പൂര്‍ത്തിയാക്കി വിദാല്‍ ടീമിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മെസ്സിയാണ് ഗോളിനു വഴിയൊരുക്കിയത്.

Story first published: Saturday, December 23, 2017, 19:36 [IST]
Other articles published on Dec 23, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X