Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലീഗയില്‍ ജയത്തോടെ റയല്‍ തലപ്പത്ത്; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ജയത്തോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തി. ഒസാസുനയ്‌ക്കെതിരെ 2-0 എന്ന സ്‌കോറിനാണ് മുന്‍ ചാമ്പ്യന്മാര്‍ ജയിച്ചത്. ഇതോടെ ലീഗില്‍ 6 മത്സരങ്ങളില്‍നിന്നും 14 പോയന്റുമായി റയല്‍ ഒറ്റയ്ക്ക് തലപ്പത്തെത്തി. 6 മത്സരങ്ങളില്‍നിന്നും 13 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. ചാമ്പ്യന്മാരായ ബാഴ്‌സലോണ 10 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്.

വിനീഷ്യസ് ജൂനിയര്‍(36), റോഡ്രിഗോ(58) എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-0ത്തിന് റയല്‍ മല്ലോര്‍ക്കയെ തോല്‍പ്പിച്ചു. വലന്‍സിയ ഗെറ്റാഫെ മത്സരം 3 ഗോള്‍വീതം നേടി സമനിലയില്‍ കലാശിച്ചു. ലെഗാനെസ് അത്‌ലറ്റിക്കോ ബില്‍ബാവോ മത്സരവും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി.

Real Madrid

ഫ്രഞ്ച് ലീഗില്‍ കരുത്തരായ പിഎസ്ജി സ്റ്റാഡ് റിംസിനെതിരെ തോല്‍വി വഴങ്ങി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ചാമ്പ്യന്മാരുടെ തോല്‍വി. വിജയികള്‍ക്കായി കമാറ(29), ബൗലായ ഡിയ(90+4) എന്നിവര്‍ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ മൊണാക്കോ 3-1ന് നൈസിനെ തോല്‍പ്പിച്ചു. ലില്ലെ 2-0ത്തിന് സ്ട്രാസ്ബര്‍ഗിനേയും നാന്റെസ് റെന്നസിനേയും(1-0) തോല്‍പ്പിച്ചു.

ഇറ്റാലിയന്‍ സീരി എ യില്‍ നാപ്പോളി തോല്‍വി വഴങ്ങി. കാഗ്ലിയാരിയാണ് എതിരില്ലാത്ത ഒരു ഗോളിന് നാപ്പോളിയെ തോല്‍പ്പിച്ചത്. റോമ രണ്ട് ഗോളുകള്‍ക്ക് അത്‌ലാന്റയോടും തോറ്റു. ഫിയോറന്റീന 2-1 സാംഡോറിയയെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്റര്‍മിലാന്‍ ലാസിയോയേയും തോല്‍പ്പിച്ചു(1-0).

Story first published: Thursday, September 26, 2019, 11:16 [IST]
Other articles published on Sep 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+