Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാംഗ്ലൂര്‍ തിരിച്ചെടുക്കാമെന്ന് പറഞ്ഞെങ്കിലും പറ്റിച്ചെന്ന് ക്രിസ് ഗെയിലിന്റെ വെളിപ്പെടുത്തല്‍

ദില്ലി: ഐപിഎല്‍ പതിനൊന്നാം സീസണ് മുന്നോടിയായുള്ള താരലേലത്തില്‍ ആരും എടുക്കാതെ മാറ്റിവെച്ച താരമാണ് വിന്‍ഡീസിന്റെ ക്രിസ് ഗെയില്‍. ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ടീമിലെടുത്തു. ആവശ്യമെങ്കില്‍ ഉപകാരപ്പെടുമെന്നാണ് അന്ന് ടീം കോച്ച് വീരേന്ദര്‍ സെവാഗ് പറഞ്ഞതെങ്കിലും തകര്‍പ്പന്‍ ബാറ്റിങ്ങോടെ ഗെയില്‍ ടീമിലെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.

ബാംഗ്ലൂര്‍ ടീമിന്റെ താരമായിരുന്നു ഗെയിലിനെ റണ്‍ കണ്ടെത്തുന്നില്ലെന്ന് പറഞ്ഞ് മാനേജ്‌മെന്റ് ഒഴിവാക്കുകയായിരുന്നു. തന്നെ ടീമിലെടുക്കുമെന്നായിരുന്നു ബാംഗ്ലൂരിന്റെ വാഗ്ദാനമെന്ന് ഗെയില്‍ പറഞ്ഞു. അവര്‍ തന്നെ വിളിച്ചിരുന്നു, ഉറപ്പും നല്‍കി. എന്നാല്‍ നിരാശയായിരുന്നു ഫലമെന്ന് ഗെയില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

chris

കരീബിയന്‍ ലീഗിലും, ബംഗ്ലാദേശ് ലീഗിലും മികച്ച പ്രകടനമാണ് താന്‍ നടത്തിയത്. രണ്ട് സെഞ്ച്വറികളും നേടി. സ്‌കോര്‍ കണ്ടെത്താനാകുന്നില്ലെന്ന ടീമിന്റെ വാദം നിലനില്‍ക്കില്ല. അവര്‍ക്ക് തന്നെ വേണ്ടായിരുന്നു. അതായിരുന്നു യാഥാര്‍ഥ്യമെന്നും പതിനൊന്നാം സീസണില്‍ സെഞ്ച്വറി നേടിയ ഗെയില്‍ പറഞ്ഞു.

താരലേലത്തില്‍ ഒരു ടീമും തന്നെ എടുക്കാത്തത് ആശ്ചര്യപ്പെടുത്തി. എന്താണ് അടച്ചിട്ട വാതിലിനുള്ളില്‍ നടക്കുന്നതെന്ന് തനിക്കറിയില്ല. പഞ്ചാബ് ടീമിന് കളിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ബാറ്റിങ് പ്രതാപം അവസാനിച്ചിട്ടില്ലെന്നു തെളിയിക്കാന്‍ പഞ്ചാബ് അവസരം തന്നു. അതില്‍ സന്തോഷമുണ്ടെന്നും ഗെയില്‍ പറഞ്ഞു.

Story first published: Tuesday, May 1, 2018, 9:06 [IST]
Other articles published on May 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+