പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ വിജേന്ദറിന് ഹാട്രിക് ജയം
മാഞ്ചസ്റ്റര്‍: പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ വിജയകുതിപ്പ് തുടര്‍ന്ന് ഇന്ത്യയുടെ വിജേന്ദര്‍സിങ്. ബള്‍ഗേറിയയുടെ സമത് ഹ്യുസെയ്‌നോവിനെ രണ്ട് റൗണ്ട് കൊണ്ട് ഇടിച്ചിട്ടാണ് വിജേന്ദര്‍സിങ് തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയത്. ഇതിനുമുമ്പ് സോണ്ണി വൈറ്റിങ്ങിനേയും ഡീന്‍ ഗില്ലെനെയുമാണ് വിജേന്ദര്‍ തോല്‍പ്പിച്ചത്.
പ്രതിരോധത്തില്‍ ഊന്നിക്കളിച്ച ഹ്യുസെയ്‌നെ തുടക്കത്തിലേ ആക്രമിച്ചുകൊണ്ടാണ് വിജേന്ദര്‍ കളി തുടങ്ങിയത്. കളി അവസാനിക്കുന്നതുവരെ വിജേന്ദര്‍ മേല്‍ക്കൊയ്മ തുടരുകയും ചെയ്തു. വിജേന്ദറിന്റെ ആക്രമണങ്ങള്‍ക്കുമുന്നില്‍ പരിചയസമ്പന്നനായ ഹ്യുസെയ്‌ന് പലപ്പോഴും ഉത്തരമുണ്ടായിരുന്നില്ല.

രണ്ട് മാസങ്ങള്‍ക്കുമുമ്പ് മാത്രം പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്തേക്ക് ചുവടുവച്ച വിജേന്ദര്‍ ഇതുവരെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. അതില്‍ വിജേന്ദര്‍ നേരിട്ട ഏറ്റവും പരിചയസമ്പന്നനായ ബോക്‌സറായിരുന്നു ഹ്യുസെയ്‌നോവ്.
29 കാരനായ ഹ്യുസെയ്‌നോവ് 14 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയം നേടിയിട്ടുണ്ട്. എന്നാല്‍ മൂന്ന് മത്സരം മാത്രം കളിച്ച വിജേന്ദറിന്റെ മൂന്നാം ജയമാണിത്. തന്റെ വിജയം ആരാധകര്‍ക്കുള്ള ക്രിസ്മസ് സമ്മാനമാണെന്ന് വിജേന്ദര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications