Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖത്തര്‍ വിപ്ലവം!! ജപ്പാനെ ഞെട്ടിച്ച് ഏഷ്യന്‍ കിരീടം ഖത്തറിന്, ജയം 3-1ന്

ജപ്പാനെ ഞെട്ടിച്ച് ഏഷ്യന്‍ കിരീടം ഖത്തറിന് | Oneindia Malayalam
1

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തര്‍ വിപ്ലവം. നാലു തവണ ജേതാക്കളും ഇത്തവണത്തെ കിരീട ഫേവറിറ്റുകളുമായ ജപ്പാനെ സ്തബ്ധരാക്കി ഏഷ്യന്‍ കിരീടം ഖത്തറിന്. അബുദാബിയിലെ സയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് ഫൈനലില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഖത്തര്‍ ജപ്പാനെ അട്ടിമറിച്ചത്. ആദ്യപകുതിയില്‍ തന്നെ രണ്ടു തവണ ജപ്പാന്റെ വലയില്‍ പന്തെത്തിച്ച് ഖത്തര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍മോസ് അലി (13ാം മിനിറ്റ്), അബ്ദുള്‍ അസീസ് ഹാത്തെം (27) എന്നിവരാണ് സ്‌കോറര്‍മാര്‍.

83ാം മിനിറ്റില്‍ അക്രം അഫീഫിന്റെ പെനല്‍റ്റി ഗോളില്‍ ഖത്തര്‍ ജയവും കന്നിക്കിരീടവുമുറപ്പിക്കുകയായിരുന്നു. തുടരെ മുന്നേറ്റങ്ങള്‍ നടത്തിയ ജപ്പാന്‍ 71ാം മിനിറ്റില്‍ തക്കൂമി മിനാമിനോയിലൂടെ ആദ്യഗോള്‍ മടക്കിയെങ്കിലും ഖത്തറിന്റെ പോരാട്ടവീര്യത്തെ മറികടക്കാനായില്ല. ഇതാദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പില്‍ മുത്തമിടുന്നത്. അവര്‍ ഫൈനലിലെത്തിയതും ഇതാദ്യമായാണ്.

കളിയില്‍ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. നേരിയ മുന്‍തൂക്കം ജപ്പാനായിരുന്നു. എന്നാല്‍ അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഖത്തര്‍ തിരിച്ചടിക്കുകയായിരുന്നു. ആദ്യ മിനിറ്റുകളില്‍ ജപ്പാന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. കളിയുടെ ഗതിക്കു വിപരീതമായാണ് ഖത്തര്‍ 12ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നത്. ബോക്‌സിനുള്ളില്‍ വച്ച് അതിമനോഹരമായ ബൈസിക്കിള്‍ കിക്കിലൂടെയാണ് ജപ്പാനീസ് ഗോളിയെ നിസ്സഹായനാക്കി അലി ഖത്തറിന്റെ അക്കൗണ്ട് തുറന്നത്. ഈ ഗോളിന്റെ ഞെട്ടലില്‍ നിന്നും ജപ്പാന്‍ മുക്തരാവുംമുമ്പ് ഖത്തര്‍ രണ്ടാം ഗോളും നേടി.

രണ്ടാം പകുതിയില്‍ ജപ്പാന്‍ ഒന്നിനു പിറകെ ഒന്നായി ആക്രമണങ്ങള്‍ നടത്തി. 69ാം മിനിറ്റില്‍ അവര്‍ അതിനു ഫലം കാണുകയും ചെയ്തു. മനോഹരമായ നീക്കത്തിനൊടുവില്‍ യുയ ഒസാക്കോ ബോക്‌സിനുള്ളിലേക്കു നല്‍കിയ ത്രൂബോള്‍ മുന്നോട്ട് കയറി വന്ന ഖത്തര്‍ ഗോളിക്കു മുകളിലൂടെ മിനാമിനോ വലയിലേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു.

സമനില ഗോളിനായി ജപ്പാന്‍ കിണഞ്ഞു പരിശ്രമിക്കവെയാണ് 83ാം മിനിറ്റില്‍ റഫറി ഖത്തറിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. കോര്‍ണറിനൊടുവില്‍ ജപ്പാനീസ് ക്യാപ്റ്റന്‍ മായ യോഷിദ പന്ത് കൈ കൊണ്ട് തട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്. വിഎആറിന്റെ സഹായത്തോടെയാണ് റഫറി ഖത്തറിന് പെനല്‍റ്റി നല്‍കിയത്. അഫീഫ് പെനല്‍റ്റി അനായാസം ഗോളാക്കുകയും ചെയ്തു.

Story first published: Friday, February 1, 2019, 21:55 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+