Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഹ്യൂമേട്ടന് ആദ്യ ഗോള്‍, നാട്ടങ്കത്തില്‍ മുംബൈയെ വീഴ്ത്തി പൂനെ സിറ്റി

1

പൂനെ: ഐഎസ്എല്ലിലെ അപ്രസക്തമായ കളിയില്‍ മുംബൈ സിറ്റിക്കെതിരേ പൂനെ സിറ്റിക്കു ജയം. ഇരുപകുതികളുമായി ആദില്‍ ഖാന്‍ (18), ഇയാന്‍ ഹ്യൂം (84) എന്നിവര്‍ നേടിയ ഗോളുകളാണ് മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെയ്ക്കു ജയം സമ്മാനിച്ചത്. ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ ആര്‍നോള്‍സ് സിസ്സോക്കോ മുംബൈയുടെ ഗോള്‍ മടക്കിയെങ്കിലും അപ്പോഴേക്കും കളി കൈവിട്ടു പോയിരുന്നു. ഈ സീസണിലെ കന്നി ഗോളാണ് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ ഈ മല്‍സരത്തില്‍ നേടിയത്. നേരത്തേ തന്നെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ച മുംബൈക്ക് ഈ തോല്‍വി തിരിച്ചടിയാവില്ല. സെമിയിലെത്താനായില്ലെങ്കിലും ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനായത് പൂനെയ്ക്കു ആശ്വാസമാവും. ജയത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അവര്‍ ആറാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

തോറ്റെങ്കിലും പൂനെയ്‌ക്കെതിരേ മുംബൈക്കായിരുന്നു മുന്‍തൂക്കം. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മുംബൈ എതിരാളികളെ പ്രതിരോധത്തിലാക്കി. 18ാം ്മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായാണ് ആദില്‍ ഖാനിലൂടെ പൂനെ മുന്നിലെത്തിയത്. റോബിന്‍ സിങിന്റെ പാസില്‍ നിന്നാണ് തകര്‍പ്പനൊരു ഷോട്ടിലൂടെ ആദില്‍ ലക്ഷ്യം കണ്ടത്. ഒന്നാം പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താന്‍ പൂനെയ്ക്കു കഴിഞ്ഞു.

രണ്ടാംപകുതിയില്‍ ഗോള്‍ മടക്കാന്‍ മുംബൈ നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 84ാം മിനിറ്റില്‍ പൂനെയുടെ വിജയമുറപ്പിച്ചു കൊണ്ട് ഹ്യൂം രണ്ടാം ഗോളും നിക്ഷേപിച്ചു. മുഹമ്മദ് യാസിറിന്റെ ക്രോസില്‍ നിന്നായിരുന്നു പൂനെയുടെ കുപ്പായത്തില്‍ ഹ്യൂമിന്റെ ആദ്യഗോള്‍. ഇഞ്ചുറിടൈമില്‍ പെനല്‍റ്റിയുടെ രൂപത്തിലാണ് മുംബൈയ്ക്ക് ആശ്വാസ ഗോളിനുള്ള അവസരം ലഭിച്ചത്. സിസ്സോക്കോ പെനല്‍റ്റി അനായാസം ഗോളാക്കുകയും ചെയ്തു.

Story first published: Saturday, March 2, 2019, 22:38 [IST]
Other articles published on Mar 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+