Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: വിനീതിന്റെ കന്നി ഗോളും ചെന്നൈയെ രക്ഷിച്ചില്ല, പൂനെയ്ക്കു മുന്നില്‍ മുട്ടുമടക്കി

ചെന്നൈ: പുതുതായി ടീമിലെത്തിയ മലയാളി താരം സികെ വിനീതിന്റെ കന്നി ഗോളിനും ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ രക്ഷിക്കാനായില്ല. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുന്ന ചെന്നൈ പൂനെ സിറ്റിയോടാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നെത്തിയ മലയാളി താരം സികെ വിനീത് തന്റെ രണ്ടാമത്തെ കളിയില്‍ തന്നെ ചെന്നൈക്കായി വല കുലുക്കിയെങ്കിലും ടീമിന് ജയം നേടിക്കൊടുക്കാന്‍ ഇതു മതിയായിരുന്നില്ല.

1

പൂനെയുടെ രണ്ടു ഗോളുകളും ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയുടെ വകയായിരുന്നു. 59, 60 മിനിറ്റുകളിലായിരുന്നു മാര്‍സെലീഞ്ഞോ വല കുലുക്കിയത്. 55ാം മിനിറ്റില്‍ വിനീതിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് ഒരു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ വഴങ്ങി ചെന്നൈ സീസണിലെ 12ാം തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. എന്നാല്‍ ലീഗില്‍ പൂനെയുടെ ഹാട്രിക് ജയമാണിത്. ഇതാദ്യമായാണ് പൂനെ തുടര്‍ച്ചയായി മൂന്നു കളികളില്‍ വെന്നിക്കൊടി പാറിക്കുന്നത്.

കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഗോളിലെത്താതെ പാതിവഴിയില്‍ മുറിയുകയായിരുന്നു. 19ാം മിനിറ്റില്‍ രപൂനെയെ മുന്നിലെത്തികതക്കാനുള്ള അവസരം മാര്‍ക്ക് സ്റ്റാന്‍കോവിച്ചും 22ാം മിനിറ്റില്‍ ചെന്നൈയുടെ ഗോളവസരം റാഫേല്‍ അഗസ്റ്റോയും നഷ്ടപ്പെടുത്തി. 55ാം മിനിറ്റില്‍ ഹോം ടീമിന്റെ ആരാധകരെ ആവേശം കൊള്ളിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ ഹീറോയായ വിനീത് വല കുലുക്കിയത്. ഥാപ്പ നല്‍കിയ പാസ് തകര്‍പ്പനൊരു ഷോട്ടിലൂടെയാണ് വിനീത് ലക്ഷ്യത്തിലെത്തിച്ചത്.

എന്നാല്‍ ഈ ലീഡിന് അധികം ആയുസ്സുണ്ടായില്ല. നാലു മിനിറ്റിനകം മാര്‍സെലീഞ്ഞോയിലൂടെ പൂനെ സമനില കൈക്കലാക്കി. സ്റ്റാന്‍കോവിച്ചിന്റെ പാസില്‍ നിന്നാണ് മാര്‍സെലീഞ്ഞോ സ്‌കോര്‍ ചെയ്തത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ മാര്‍സെലീഞ്ഞോ രണ്ടാം ഗോളും നേടിയതോടെ ചെന്നൈ സ്തബ്ധരായി. മലയാളി താരം ആഷിഖ് കുരുണിയന്‍ നല്‍കിയ പാസ് മനോഹരമായ ഷോട്ടിലൂടെ മാര്‍സെലീഞ്ഞോ വലയിലേക്കു അടിച്ചുകയറ്റി.

Story first published: Saturday, February 2, 2019, 22:02 [IST]
Other articles published on Feb 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+