വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ആദ്യ ജയം ആര്‍ക്ക്, റഷ്യയോ, സൗദിയോ? 'അത്ഭുതപ്പൂച്ച' അക്കില്ലെസ് തിരഞ്ഞെടുത്തു വിജയിയെ...

ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഉദ്ഘാടന മല്‍സരത്തിന്റെ കിക്കോഫ്

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഉദ്ഘാടന മല്‍സരത്തിലെ വിജയി ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍. പോള്‍ നീരാളി മുതല്‍ മുമ്പുള്ള ലോകകപ്പുകളില്‍ പല പ്രവചനവീരന്‍മാരെയും ലോകം കണ്ടു കഴിഞ്ഞു. ഇത്തവണ റഷ്യന്‍ ലോകകപ്പിലും പുതിയ പ്രവചനക്കാര്‍ രംഗത്തുവന്നിട്ടുണ്ട്.

ഇത് ഹിറ്റ്മാനല്ല, ക്രിക്കറ്റിലെ ഹിറ്റ് വുമണ്‍!! അടിയോടടി... ഡബിള്‍ സെഞ്ച്വറി, ലോക റെക്കോര്‍ഡ്ഇത് ഹിറ്റ്മാനല്ല, ക്രിക്കറ്റിലെ ഹിറ്റ് വുമണ്‍!! അടിയോടടി... ഡബിള്‍ സെഞ്ച്വറി, ലോക റെക്കോര്‍ഡ്

1

അക്കില്ലെസ് എന്നു പേരുള്ള റഷ്യയുടെ അദ്ഭുത പൂച്ചയാണ് ഇപ്പോള്‍ പ്രവചനവുമായി കാല്‍പ്പന്തുകളി ആരാധകരെ അമ്പരപ്പിക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച രാത്രി നടക്കുന്ന ഉദ്ഘാടന മല്‍സരത്തിലെ വിജയിയെ തിരഞ്ഞെടുത്തു കൊണ്ട് അക്കില്ലെസ് തന്റെ ആദ്യ പ്രവചനത്തിന് തുടക്കമിടുകയും ചെയ്തു. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള കളിയില്‍ റഷ്യ ജയിക്കുമെന്നാണ് അക്കില്ലെസ് പ്രവചിച്ചിരിക്കുന്നത്.

2

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ഒരു മ്യൂസിയത്തിലാണ് കേള്‍വി ശക്തിയില്ലാത്ത അക്കില്ലെസ് കഴിയുന്നത്. രണ്ടു പാത്രങ്ങളിലായി അക്കില്ലെസിന് മുന്നില്‍ ഭക്ഷണം വച്ചു. റഷ്യയുടെയും സൗദിയുടെയും പതാക ഈ പാത്രങ്ങളുടെ ഇരുവശങ്ങളിലുമുണ്ടായിരുന്നു. ആദ്യം ഒന്നു ശങ്കിച്ചു നിന്നെങ്കിലും പിന്നീട് റഷ്യയുടെ പേരോട് കൂടിയ പ്ലേറ്റില്‍ നിന്നും അക്കില്ലെസ് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലാവുകയാണ്.

Story first published: Thursday, June 14, 2018, 10:43 [IST]
Other articles published on Jun 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X