മാഡ്രിഡ്: ഉറുഗ്വേ സൂപ്പര്‍ സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയെ കൈമാറ്റം ചെയ്യാന്‍ സമ്മതം അറിയിച്ച് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി. 32കാരനായ താരം ക്ലബ്ബ് വിടുന്ന വാര്‍ത്തകള്‍ പ്രമുഖ ഫ്രഞ്ച്, സ്പാനിഷ് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 25 ദശലക്ഷം പൗണ്ടാണ് കവാനിക്ക് പിഎസ്ജി ഇട്ടിരിക്കുന്ന വില. ഇത് നല്കാന് അത്ലറ്റികോയ്്ക്ക് താത്പര്യമുള്ളതായാണ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലാ ലിഗ ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡ് കവാനിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം നടക്കുന്ന കൈമാറ്റ ജാലകത്തിലൂടെ അത്ലറ്റികോ മാഡ്രിഡ് കവാനിയെ സ്വന്തമാക്കുമെന്നാണ് വിവരം. സമീപകാലത്തായി പരിക്കിന്റെ പിടിയിലായിരുന്നു കവാനി.പിഎസ്ജിയുടെ പ്രമുഖ താരങ്ങളിലൊരാളായ കവാനിക്ക് മികച്ച ആരാധക പിന്തുണയാണ് ഫ്രാന്‍സിലുള്ളത്.
രാജ്കോട്ടില്‍ ഇന്ത്യ ഭയക്കണം; സൂപ്പര്‍ പേസര്‍ ഓസീസിനൊപ്പം ഇറങ്ങും, സൂചന നല്കി ഫിഞ്ച്
അതേ സമയം പരിചയസമ്പന്നനായ സ്ട്രൈക്കറെ തേടുന്ന അത്ലറ്റികോ മാഡ്രിഡിന് അനുയോജ്യനായ താരമാണ് കവാനി. 2013ല്‍ നാപ്പോളി വിട്ടാണ് കവാനി പിഎസ്ജിയിലെത്തിയത്. ക്ലബ്ബിനുവേണ്ടി 194 മത്സരത്തില്‍ നിന്ന് 136 ഗോളാണ് അദ്ദേഹം നേടിയത്. ക്ലബ്ബിനൊപ്പം അഞ്ച് സീരി എ കിരീടവും നാല് കോപ്പാ ഡി ഫ്രാന്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഉറുഗ്വേയ്ക്ക് വേണ്ടി 116 മത്സരത്തില്‍ നിന്ന് 50 ഗോളും കവാനി നേടിയിട്ടുണ്ട്.