വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ സിറ്റിയോ, പിഎസ്ജിയോ? മെസ്സിയുടെ അടുത്ത ക്ലബ്ബ് ഏത്?

ക്ലബ്ബ് വിടാന്‍ താരം താല്‍പ്പര്യം അറിയിച്ചു കഴിഞ്ഞു

ബാഴ്‌സലോണ വിടാന്‍ താല്‍പ്പര്യമറിയിച്ച അര്‍ജന്റൈന് ഇതിഹാസം ലയണല്‍ മെസ്സി ഇനിയേത് ക്ലബ്ബിലേക്ക് ആയിരിക്കും ചേക്കേറുകയെന്ന ചര്‍ച്ച ഫുട്‌ബോള്‍ ലോകത്തു ചൂടു പിടിച്ചു കഴിഞ്ഞു. മെസ്സി ബാഴ്‌സയ്ക്കല്ലാതെ മറ്റൊരു ടീമിനായി കളിക്കുന്നത് നേരത്തേ ആലോചിക്കാന്‍ പോലും കാല്‍പ്പന്തുകളി ആരാധകര്‍ക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ ആ കൂടുമാറ്റം ഈ സീസണിനു മുമ്പ് യാഥാര്‍ഥ്യമായേക്കും.

സ്‌പെയിനിലെ മാത്രമല്ല ലോക ക്ലബ്ബ് ഫുട്‌ബോളിലെ തന്നെ ഏറ്റവും പാരമ്പര്യമുള്ള ക്ലബ്ബുകളിലൊന്നാണ് ബാഴ്‌സലോണ. സുവര്‍ണകാലം പിന്നിട്ട ക്ലബ്ബ് ഇപ്പോള്‍ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ 2-8ന്റെ ദുരന്തം. ഈ സീസണില്‍ ഒരു കിരീടം പോലും ബാഴ്‌സയ്ക്കു നേടാനുമായില്ല. 2007-08നു ശേഷം ആദ്യമായാണ് ബാഴ്‌സയ്ക്കു ഇത്തരമൊരു നാണക്കേട് നേരിട്ടത്. മെസ്സിക്കു ക്ലബ്ബ് വിടാന്‍ ബാഴ്‌സ അനുമതി നല്‍കുകയാണെങ്കില്‍ ഏതു ടീമിലേക്കാണ് അദ്ദേഹം ചേക്കേറാന്‍ സാധ്യതയെന്നു നമുക്ക് നോക്കാം.

മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് ഫുട്‌ബോളിലെ പണച്ചാക്കുകളായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു മെസ്സി ചേക്കേറാനുള്ള സാധ്യത കൂടുതലാണ്. പണക്കിലുക്കം മാത്രമല്ല കാരണം തന്റെ മുന്‍ പ്രിയ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ സാന്നിധ്യം മെസ്സിയെ സിറ്റിയിലേക്കു ആകര്‍ഷിക്കുന്നു. ഇതിഹാസ താരത്തിനായി എത്ര തന്നെ തുക മുടക്കാനുള്ള ശേഷിയും നിലവില്‍ സിറ്റിക്കുണ്ട്. മെസ്സിയെ താരപദവിയിലേക്കുയര്‍ത്തിയ കോച്ച് കൂടിയാണ് ഗ്വാര്‍ഡിയോള. അദ്ദേഹം പരിശീലിപ്പിച്ചിരുന്ന കാലഘട്ടം ബാഴ്‌സയുടെ സുവര്‍ണ കാലമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
മെസ്സിയും ഗ്വാര്‍ഡിയോളയും തമ്മിലുള്ള മാനസികമായ അടുപ്പവും പരസ്പര ബഹുമാനവും കളിക്കളത്തില്‍ ബാഴ്‌സയുടെ പ്രകടനത്തിലും പ്രതിഫലിച്ചിരുന്നു. അതുകൊണ്ടു തന്നെ താന്‍ ഗുരുതുല്യനായ ഗ്വാര്‍ഡിയോള താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ മെസ്സിക്കു സിറ്റിയിലേക്കു മാറാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല.
ഗ്വാര്‍ഡിയോളയുടെ സാന്നിധ്യം മാത്രമല്ല മെസ്സിയുടെ ഉയര്‍ന്ന പ്രതിഫല ഡിമാന്റ് അംഗീകരിക്കാനുള്ള സാമ്പത്തിക ശേഷിയുള്ള ക്ലബ്ബ് കൂടിയാണ് സിറ്റി. ചാംപ്യന്‍സ് ലീഗില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത സിറ്റി മെസ്സിയെ ടീമിലലെത്തിച്ചാല്‍ അതു യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലാണ്. ഗ്വാര്‍ഡിയോളയുടെ സാന്നിധ്യം കൂടാതെ ദേശീയ ടീമിലെ തന്റെ അടുത്ത കൂട്ടുകാരനായ സെര്‍ജിയോ അഗ്വേറോയും സിറ്റിയിലുണ്ടെന്നത് മെസ്സിയെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്.

ഇന്റര്‍മിലാന്‍

ഇന്റര്‍മിലാന്‍

ഇറ്റലിയില്‍ വര്‍ഷങ്ങളായുള്ള യുവന്റസിന്റെ ആധിപത്യം തകര്‍ത്ത് പ്രതാപകാലത്തേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുന്ന ഇന്റര്‍മിലാനാണ് മെസ്സിയെ ലക്ഷ്യമിടുന്ന മറ്റൊരു ക്ലബ്ബ്. 2008ല്‍ മെസ്സിയെ സ്വന്തമാക്കാന്‍ ഇന്റര്‍ നടത്തിയ ശ്രമം വിജയം കണ്ടിരുന്നില്ല. ഇത്തവണ സാഹചര്യം കൂടുതല്‍ അനുകൂലമായതിനാല്‍ ഇന്റര്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങാന്‍ സാധ്യതയേറെയാണ്.
ഈ സീസണില്‍ മെസ്സി തങ്ങളുടെ ടീമിലെത്താനുള്ള സാധ്യത വളരെയേറെയാണെന്ന് ഇന്റര്‍ ഡയറക്ടര്‍ മാസ്സിമോ മിറാബെല്ലി വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളെ സംബന്ധിച്ച് മെസ്സി ഇനി വെറുമൊരു സ്വപ്‌നമല്ലെന്നും ക്ലബ്ബിലെത്താന്‍ സാധ്യത ഇനിയുണ്ടെന്നും അദ്ദേഹം പറയുന്നു.
മാഴ്‌സയുടെ റിപോര്‍ട്ട് പ്രകാരം മെസ്സിക്കു നനാലു വര്‍ഷത്തെ കരാര്‍ നല്‍കാന്‍ ഇന്റര്‍ തയ്യാറാണെന്നും അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന ഫുട്‌ബോളറാക്കി മാറ്റുമെന്നും പറയുന്നു. മെസ്സി ഇന്ററിലെത്തുകയാണെങ്കില്‍ സെരി എ ലോക ഫുട്‌ബോളിലെ രണ്ടു ഇതിഹാസങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിന് വേദിയാവുകയും ചെയ്യും. നിലവില്‍ യുവന്റസിന്റെ താരമാണ് മെസ്സിയുടെ മുഖ്യ എതിരാളിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

പിഎസ്ജി

പിഎസ്ജി

മെസ്സിയെ ടീമിലെത്തിക്കാനുള്ള സാമ്പത്തിക ശേഷിയുള്ള മറ്റൊരു ടീം ഫ്രഞ്ച് ചാംപ്യന്‍മാരും ഫ്രഞ്ച് ലീഗിലെ പുതിയ പണച്ചാക്കുകളുമായ പാരിസ് സെന്റ് ജര്‍മെയ്‌നാണ്. 2017ല്‍ ലോക റെക്കോര്‍ഡ് തുകയ്ക്കു ബാഴ്‌സയില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ പിഎസ്ജി റാഞ്ചിയത് നോക്കുമ്പോള്‍ മെസ്സിയെയും കൈക്കലാക്കാനുള്ള ശേഷി പിഎസ്ജിക്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ബാഴ്‌സയില്‍ തന്റെ കൂട്ടുകാരനായിരുന്ന നെയ്മര്‍ക്കൊപ്പം വീണ്ടും കളിക്കാന്‍ അവസരം ലഭിച്ചാല്‍ മെസ്സി സ്വീകരിക്കുമെന്നുറപ്പാണ്.
നേരത്തേ നെയ്മറെ ബാഴ്‌സയിലേക്കു തിരികെ കൊണ്ടുവരണമെന്ന് മെസ്സി ക്ലബ്ബ് അധികൃതരോട് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അവര്‍ തള്ളിക്കളയുകയായിരുന്നു.
സിറ്റിയെപ്പോലെ തന്നെ പിഎസ്ജിയും കന്നി ചാംപ്യന്‍സ് ലീഗ് കിരീടമാണ് സ്വപ്‌നം കാണുന്നത്. നെയ്മര്‍ക്കൊപ്പം മെസ്സിയുമെത്തിയാല്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാവുമെന്ന് പിഎസ്ജി കണക്കുകൂട്ടുന്നു. നെയ്മര്‍ മാത്രമല്ല അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയും പിഎസ്ജിയിലുണ്ട്. മെസ്സി കൂടി ചേര്‍ന്നാല്‍ സ്വപ്‌നതുല്യമായ അറ്റാക്കിങ് നിരയായി പിഎസ്ജിയുടേത് മാറും.

മറ്റു ക്ലബ്ബുകള്‍

മറ്റു ക്ലബ്ബുകള്‍

ഇംഗ്ലണ്ടില്‍ പ്രതാപം വീണ്ടെടുക്കാന്‍ തയ്യാറെടുക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മെസ്സിയെ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയുള്ളള ക്ലബ്ബാണ്. മഹത്തായ ഫുട്‌ബോള്‍ പാരമ്പര്യമുള്ള യുനൈറ്റഡിലേക്കു മെസ്സി പോവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 120 മില്ല്യണ്‍ യൂറോ മെസ്സിക്കായി ചെലവഴിക്കാന്‍ യുനൈറ്റഡ് തയ്യാറാണ്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരുടെ ആധിപത്യം അവസാനിപ്പിച്ച് വീണ്ടും ഇംഗ്ലീഷ് ഫുട്‌ബോളിലെ രാജാക്കന്‍മാരാവാന്‍ മെസ്സിയുടെ സാന്നിധ്യം യുനൈറ്റഡിനെ സഹായിക്കും.
തന്റെ കുട്ടിക്കാലത്തെ ക്ലബ്ബായ അര്‍ജന്റീനയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്കു മെസ്സി തിരികെ പോവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കളി തുടങ്ങിയ അവിടെ തന്നെ കളി നിര്‍ത്താനും ആഗ്രഹിക്കുന്നതായി മെസ്സി നേരത്തേ തുറന്നു പറയുകയും ചെയ്തിരുന്നു.

Story first published: Wednesday, August 26, 2020, 10:57 [IST]
Other articles published on Aug 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X