Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലീഗ് വണ്ണില്‍ ഇരട്ട പുരസ്‌ക്കാരവുമായി എംബാപ്പെ;നെയ്മറും ഡി മരിയയും വിട്ടുനിന്നു

ഫ്രഞ്ച് ലീഗിലെ യുവരാജാവ് എംബാപ്പെ

പാരിസ്: ഫ്രഞ്ച് ലീഗിലെ യുവരാജാവ് താന്‍തന്നെയെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട് തെളിയിച്ച് കെയ്‌ലിയന്‍ എംബാപ്പെ. ലീഗ് വണ്ണിന്റെ ഈ സീസണില്‍ മികച്ച താരത്തിനായി യൂണിയന്‍ നാഷനല്‍ ഡെസ് ഫുട്‌ബോളേഴ്‌സ് പ്രൊഫഷനല്‍സ് (യു.എന്‍.എഫ്.പി) ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണ് പി.എസ്.ജിയുടെ എംബാപ്പ നേടിയത്. മികച്ച താരവും മികച്ച യുവതാരവും എംബാപ്പെയാണ്. 2017ല്‍ മൊണാക്കോയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ പി.എസ്.ജിയിലെത്തിയ താരത്തെ 2018ലാണ് പി.എസ്.ജി സ്വന്തമാക്കി.

mbappe

ടീമിനൊപ്പം 55 മത്സരത്തില്‍ നിന്ന് 45 ഗോളാണ് താരം അടിച്ചെടുത്തത്. ഫ്രാന്‍സ് കിരീടം ചൂടിയ റഷ്യന്‍ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരവും എംബാപ്പെയ്ക്കായിരുന്നു. ഫ്രാന്‍സിനുവേണ്ടി 30 മത്സരത്തില്‍ നിന്ന് 12ഗോളാണ് അദ്ദേഹം സ്വന്തമാക്കിയത്. എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് അടക്കമുള്ള പല പ്രമുഖ ക്ലബ്ബുകളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വിട്ടുകൊടുക്കാന്‍ പി.എസ്.ജി തയ്യാറായിട്ടില്ല.

ഏഞ്ചല്‍ ഡി മരിയ,നെയ്മര്‍,തിയാഗോ സില്‍വ തുടങ്ങി പല പ്രമുഖരും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.മികച്ച ഗോളിയായി ലില്ലിയുടെ മിക്കി മെയ്ഗ്‌നാനെയും മികച്ച പരിശീലകനായി ലില്ലിയുടെ തന്നെ ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയറെയും തിരഞ്ഞെടുത്തു. മികച്ച ഗോളിനുള്ള പുരസ്‌ക്കാരം ലില്ലിയുടെ ലോയ്ക്ക് റെമി സ്വന്തമാക്കി. മറ്റ് ക്ലബ്ബുകളില്‍ കളിക്കുന്ന മികച്ച താരത്തിനുള്ള പുരസ്‌ക്കാരം റയല്‍ മാഡ്രിഡിന്റെ കരിം ബെന്‍സേമ നേടിയപ്പോള്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് മുന്‍ ഐവറികോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബയും അര്‍ഹനായി.

Story first published: Monday, May 20, 2019, 17:19 [IST]
Other articles published on May 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+