Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിഎസ്ജിയില്‍ മെസി അപമാനിതനായി! ബെക്കാം കരുക്കള്‍ നീക്കുന്നു, സംഭവിക്കുമോ വമ്പന്‍ ട്രാന്‍സ്ഫര്‍?

ലയണല്‍ മെസി എന്ന ഫുട്‌ബോള്‍ ഇതിഹാസത്തെ എതിര്‍ ടീമിലെ താരങ്ങളും കാണിക്കൂട്ടവും ആരാധനയോടെ മാത്രമാണ് ഇക്കാലമത്രയും നോക്കിക്കണ്ടത്. എല്‍ക്ലാസികോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് ആരാധകര്‍ കൂകി വിളിച്ചേക്കാം. അത് തന്നെ, ചെറിയ വിഭാഗം മാത്രം. ബാഴ്‌സലോണ വിട്ട് പി എസ് ജിയില്‍ എത്തിയപ്പോള്‍ കഥ മാറി. എതിരാളികളല്ല, സ്വന്തം ടീമിന്റെ അനുകൂലികള്‍ മെസിയെ കൂകിവിളിച്ചു! ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെ ആദ്യ ലെഗില്‍ പെനാല്‍റ്റി പാഴാക്കിതോടെയാണ് മെസിയോടുള്ള ഇഷ്ടമത്രയും ചോര്‍ന്നു പോയത്.

കരീം ബെന്‍സിമ ഹാട്രിക്ക് നേടി ആറാടിയപ്പോള്‍ മെസിയും സംഘവും കാഴ്ച്ചക്കാരായി മാറി. 3-2ന് റയല്‍ ജയിക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗ് എന്ന ലക്ഷ്യത്തോടെയാണ് പി എസ് ജി മെസിയെ ടീമിലെത്തിച്ചത്. നാല് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ സൂപ്പര്‍താരത്തിന്റെ നിഴല്‍ മാത്രമായിരുന്നു പി എസ് ജിയില്‍ കണ്ടത്. ലീഗില്‍ ആകെ ആറ് ഗോളുകളാണ് നേടിയത്. മികച്ച അസിസ്റ്റുകള്‍ നടത്തിയെങ്കിലും മെസിയില്‍ നിന്ന് അതൊന്നും പോരല്ലോ!

messi

മെസിക്ക് മുമ്പില്‍ രണ്ട് വഴികളാണ് ഇനിയുള്ളത്. തന്നെ കൂകി വിളിച്ചവര്‍ക്കൊപ്പം ഇനി നില്‍ക്കേണ്ടതുണ്ടോ? അതല്ല, കൂകി വിളിച്ചവരെ കൊണ്ട് കൈയ്യടിപ്പിക്കണോ? ഫ്രഞ്ച് ജേര്‍ണലിസ്റ്റ് ഹഡ്രീന്‍ ഗ്രെനീറിന്റെ അഭിപ്രായത്തില്‍ മെസി പി എസ് ജിക്കായി ചാമ്പ്യന്‍സ് ലീഗ് നേടാനുള്ള മാനസിക തയ്യാറെടുപ്പിലാണ്. അടുത്ത സീസണില്‍ അത് സംഭവിക്കും! അതിന് വേണ്ടി മെസി സര്‍വ്വതും സമര്‍പ്പിക്കുന്ന സീസണായിരിക്കും അടുത്ത വര്‍ഷത്തേത് എന്നാണ് ഗ്രെനീര്‍ പറയുന്നത്. ബാഴ്‌സലോണയില്‍ നിന്ന് പുതിയ താവളത്തിലെത്തിയപ്പോഴുള്ള കോമ്പിനേഷന്‍ പ്രശ്‌നങ്ങള്‍, പരുക്ക്, കൊവിഡാനന്തര കായിക ക്ഷമത പ്രശ്‌നങ്ങള്‍, ദൗര്‍ഭാഗ്യങ്ങള്‍ എല്ലാം മെസിയുടെ പി എസ് ജി കരിയറിനെ ബാധിച്ചു. വരുന്ന സീസണില്‍ ഇതെല്ലാം പരിഹരിക്കപ്പെടുമെന്നാണ് ഗ്രെനീര്‍ നിരീക്ഷിക്കുന്നത്.

ഇതിനിടെ, മറ്റൊരു വാര്‍ത്ത വന്നത് മെസി എം എല്‍ എസില്‍ ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്റര്‍ മിയാമിയില്‍ ചേര്‍ന്നേക്കുമെന്നതാണ്. 2023 വരെയാണ് മെസിക്ക് ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാര്‍. അതിന് ശേഷം അര്‍ജന്റൈന്‍ താരം അമേരിക്കയിലേക്ക് ചേക്കേറുമെന്ന സൂചനകളാണ് വരുന്നത്. ഇംഗ്ലീഷ് ഫുട്‌ബോളിലെ സൂപ്പര്‍ താരമായിരുന്ന ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റര്‍ മിയാമി. ബെക്കാമിന്റെ വരവോടെ തന്നെ എം എല്‍ എസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവിടേക്ക് മെസി കൂടി എത്തുന്നതോടെ ലീഗിന്റെ പ്രശസ്തി വേറെ ലെവലില്‍ എത്തും. അര്‍ജന്റൈന്‍ മാധ്യമപ്രവര്‍ത്തകന്‍ അലക്‌സ് കാന്‍ഡലാണ് റിപ്പോര്‍ട്ട് ചെയ്തത്. മെസിക്ക് ക്ലബ്ബിന്റെ 35 ശതമാനം ഓഹരി നല്‍കിക്കൊണ്ടായിരിക്കും ഇന്റര്‍ മിയാമി കരാറിലേര്‍പ്പെടുക. ഏകദേശം 200 മില്യണ്‍ ഡോളറിന്റെ കരാറാകുമിത്. 2007ജനുവരിയില്‍ ഡേവിഡ് ബെക്കാം എം എല്‍ എസില്‍ ലാ ഗാലക്‌സിക്കായി കളിക്കാനെത്തിയത് ലീഗില്‍ ഒരു ക്ലബ്ബിനെ സ്വന്തമാക്കാനുള്ള അനുമതി നല്‍കിയിട്ടായിരുന്നു.

messi

എന്നാല്‍, ഈ ട്രാന്‍സ്ഫര്‍ വാര്‍ത്ത അസംബന്ധമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസിയുടെ മനസില്‍ പി എസ് ജി മാത്രമാണ് ഇപ്പോഴുള്ളത്. അവിടെ ഏറ്റവും മികച്ച ഫുട്‌ബോള്‍ പുറത്തെടുക്കാതെ മെസി മറ്റൊരിടത്തേക്ക് പോകില്ലെന്ന് മെസിയുമായി ഏറ്റവും അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. മെസിയുടെ ഏജന്റും മിയാമി വാര്‍ത്തകളെ ഫേക്ക്‌ന്യൂസെന്ന് പറഞ്ഞ് തള്ളി. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപെ പി എസ് ജി വിടാനിരിക്കുകയാണ്. ഇതോടെ, മെസി ഫാള്‍സ് 9 പൊസിഷനിലേക്ക് തിരിച്ചെത്തുകയും പഴയ പ്രതാപം വീണ്ടെടുക്കുമെന്നുമാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് സൂചിപ്പിക്കുന്നത് മെസി പി എസ് ജി വിടില്ലെന്ന് തന്നെയാണ്.

Story first published: Wednesday, May 18, 2022, 17:47 [IST]
Other articles published on May 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+