പാരിസ്: ഗോളില്‍ റെക്കോഡിട്ട് ഫ്രഞ്ച് ലീഗ് ചാംപ്യന്മാരായ പിഎസ്ജി. ഫ്രഞ്ച് ലീഗ് ചരിത്രത്തില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച ഗോള്‍ മാര്‍ജിന്‍ വിജയവുമായാണ് പിഎസ്ജി റെക്കോഡിട്ടത്. ഹോംഗ്രൗണ്ടില്‍ പിഎസ്ജി 9-0ന് ഗ്വിന്ഗാംപിനെ തരിപ്പണമാക്കുകയായിരുന്നു. നെയ്മര്‍, എംബാപ്പെ, കവാനി സൂപ്പര്‍ ത്രയങ്ങളാണ് പിഎസ്ജിക്ക് വമ്പന്‍ വിജയം നേടിക്കൊടുത്തത്.
കിലിയന്‍ എംബാപ്പെയും എഡിന്‍സന്‍ കവാനിയും ഹാട്രിക്കുമായി കസറിയപ്പോള്‍ ഇരട്ട ഗോളുമായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും പിഎസ്ജി ഗോള്‍വേട്ടയില്‍ മികച്ചുനിന്നു. 37, 45, 80 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോള്‍ നേട്ടം. 59, 66, 75 മിനിറ്റുകളിലാണ് കവാനി ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. മല്‍സരത്തില്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ട നെയ്മര്‍ 11, 68 മിനിറ്റുകളില്‍ ലക്ഷ്യംകണ്ടു. തോമസ് മെയുനിയറാണ് (83ാം മിനിറ്റ്) പിഎസ്ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ഏകദിന ലോകകപ്പില്‍ പന്തും കളിക്കും; പക്ഷെ, കേരളത്തിലെ പരീക്ഷയില്‍ വിജയിക്കണം
കഴിഞ്ഞ വര്‍ഷം ഡിജോണിനെതിരേ 0-8ന് നേടിയ വിജയമായിരുന്നു ഫ്രഞ്ച് ലീഗില്‍ ഇതിനു മുമ്പ് പിഎസ്ജിയുടെ മികച്ച വിജയം. വിജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലില്ലെയുമായുള്ള പോയിന്റ് അകലം പിഎസ്ജി 13 ആക്കി വര്‍ധിപ്പിച്ചു.