വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രാന്‍സില്‍ തീരുമാനമായി... പിഎസ്ജി തന്നെ ചാംപ്യന്‍മാര്‍, ഹാട്രിക്ക് കിരീടം

സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നേരത്തേ ഉപേക്ഷിച്ചിരുന്നു

പാരീസ്: ഫ്രഞ്ച് ലീഗിലെ (ലീഗ് വണ്‍) സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടതോടെ ഒന്നാംസ്ഥാനക്കാരായ പിഎസ്ജിയെ ചാംപ്യന്‍മാരായി പ്രഖ്യാപിച്ചു. ഈ വര്‍ഷം സപ്തംബര്‍ വരെ രാജ്യത്തു ഒരു കായിക മല്‍സരവും നടക്കില്ലെന്നു ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഫ്രഞ്ച് ലീഗിലെ നടക്കാനിരുന്ന മല്‍സരങ്ങള്‍ ഉപേക്ഷിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് പിഎസ്ജി ഫ്രാന്‍സിലെ ചാംപ്യന്‍ ക്ലബ്ബാവുന്നത്. കൂടാതെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ അവരുടെ ഏഴാം കിരീടവിജയം കൂടിയാണിത്.

psg

പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന പിഎസ്ജിക്കു രണ്ടാംസ്ഥാനക്കാരായ മാഴ്‌സെയേക്കാള്‍ 12 പോയിന്റ് ലീഡുണ്ടായിരുന്നു. അവ്യക്തതയോടോയെല്ല ഈ പ്രഖ്യാപനം നടത്തുന്നതെന്നു എല്‍ഫ്പി പ്രസിഡന്റ് നതാലി ബോയ് ഡി ലാ ടൂര്‍ വ്യക്തമാക്കി. ഈ സീസണിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുകയെന്നത് ആവശ്യമായിരുന്നു. 2019-20 സീസണ്‍ ഇതോടെ അവസാനിക്കുന്നതായി ഇതോടെ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.

ചാംപ്യന്‍മാരായ പിഎസ്ജിയോടൊപ്പം രണ്ടാംസ്ഥാനത്തുള്ള മാഴ്‌സെയും അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു നേരിട്ടു യോഗ്യത കരസ്ഥമാക്കി. മൂന്നാംസ്ഥാനത്തുള്ള റെന്നസിന് ചാംപ്യന്‍സ് ലീഗ് യോഗ്യതാ റൗണ്ട് കളിക്കേണ്ടിവരും. നാലാംസ്ഥാനക്കാരായ ലില്ലെ യൂറോപ്പ ലീഗിലേക്കും യോഗ്യത നേടി. ലീഗ് 1, ലീഗ് 2 എന്നിവയില്‍ ഈ സീസണില്‍ 10 റൗണ്ടുകളായിരുന്നു ബാക്കിയുണ്ടായിരുന്നത്.

കോലിയല്ല കേമന്‍, കടത്തിവെട്ടി രോഹിത്! നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍കോലിയല്ല കേമന്‍, കടത്തിവെട്ടി രോഹിത്! നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍

പ്രിയ ഇലവനെ തിരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍, പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം മാത്രംപ്രിയ ഇലവനെ തിരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍, പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം മാത്രം

പോയിന്റ് പട്ടികയില്‍ അവസാന രണ്ടു സ്ഥാനങ്ങളിലുണ്ടായിരുന്ന അമിയെന്‍സ്, ടൊലൂസ് തുടങ്ങിയ ക്ലബ്ബുകള്‍ ലീഗ് രണ്ടിലേക്കു തരംതാഴ്ത്തപ്പെട്ടു. അതോടൊപ്പം ലീഗ് രണ്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ടായിരുന്ന ലോറിയെന്റ്, ലെന്‍സ് എ്ന്നിവര്‍ക്കു ലീഗ് വണ്ണിലേക്കു പ്രൊമോഷന്‍ ലഭിക്കുകയും ചെയ്തു. ലീഗ് വണ്ണിലെ 18ാം സ്ഥാനക്കാരും ലീഗ് രണ്ടിലെ മൂന്നാംസ്ഥാനക്കാരും തമ്മിലുള്ള തരംതാഴ്ത്തല്‍- പ്രൊമോഷന്‍ പ്ലേഓഫ് മല്‍സരം ഉപേക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലീഗ് വണ്ണില്‍ ഗോള്‍വേട്ടക്കാരില്‍ രണ്ടു പേര്‍ ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു. പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, മൊണാക്കോയുടെ വിസ്സാം ബെന്‍ യെഡര്‍ എന്നിവര്‍ 18 ഗോളുകള്‍ വീതം നേടി. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് എംബാപ്പെ ഒന്നാംസ്ഥാനത്തിന് അവകാശിയായത്. സീസണില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ നല്‍കിയത്. പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയാണ്. 14 അസിസ്റ്റുകളാണ് താരത്തിന്റെ സംഭാവന.

Story first published: Friday, May 1, 2020, 9:14 [IST]
Other articles published on May 1, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X