Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവിഡ് ആശങ്കയില്‍ ഫുട്‌ബോള്‍ ലോകം; നെയ്മര്‍, ഡി മരിയ, പരേഡസ് എന്നിവര്‍ക്ക് കോവിഡ്

പാരിസ്: ഫുട്‌ബോള്‍ ലോകത്തെ വീണ്ടും ആശങ്കപ്പെടുത്തി കോവിഡ് വ്യാപനം. ഏറ്റവും ഒടുവിലായി ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയുടെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. രോഗബാധ ക്ലബ്ബും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ താരങ്ങള്‍ക്കാണ് രോഗം ബാധിച്ചതെന്ന വിവരം അവര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഫ്രഞ്ച് സ്‌പോര്‍ട്‌സ് ഡെയ്‌ലിയായ ലെക്കിപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം സൂപ്പര്‍ താരങ്ങളായ നെയ്മര്‍, ഏഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രോ പരേഡസ് എന്നിവര്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് വിവരം.

ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സപ്പായിരുന്നു പിഎസ്ജി. ഇതിന് ശേഷം ഇടവേള ആഘോഷിക്കാന്‍ സ്പാനിഷ് ഐലന്‍ഡായ ലിബിസയിലേക്ക് പിഎസ്ജി താരങ്ങള്‍ പോയിരുന്നു. ഇവിടെ നിന്ന് മടങ്ങിയെത്തിയ താരങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിലെ എല്ലാ താരങ്ങളും ക്വാറന്റെയ്‌നില്‍ പ്രവേശിക്കും. കൂടാതെ സ്റ്റാഫുകളും ക്വാറന്റെയ്‌നില്‍ പ്രവേശിക്കും.

neymar

രോഗം സ്ഥീരീകരിച്ചതോടെ പുതിയ സീസണിനുള്ള പരിശീലനം ആരംഭിക്കാന്‍ പിഎസ്ജി വൈകുമെന്നുറപ്പാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പിഎസ്ജി താരങ്ങള്‍ ചട്ട ലംഘനം നടത്തിയാണോ ഇടവേള ആഘോഷിക്കാന്‍ പോയതെന്ന കാര്യവും ഇതിനിടെ ചര്‍ച്ചയാവുന്നുണ്ട്. എന്തായാലും സൂപ്പര്‍ താരങ്ങളുടെ കോവിഡ് ബാധ ഫുട്‌ബോള്‍ ലോകത്തെ വീണ്ടും ആശങ്കപ്പെടുത്തുകയാണ്. പിഎസ്ജി താരങ്ങളുടെ കോവിഡ് ബാധ സൂചനകള്‍ പുറത്തുവന്നതിനാല്‍ കഴിഞ്ഞ മാസം 29ന് നടക്കേണ്ട മത്സരം ഈ മാസം 10ലേക്ക് മാറ്റിവെച്ചിരുന്നു.

എന്നാല്‍ രോഗം സ്ഥീരീകരിച്ചതോടെ ഇതും മാറ്റിവെക്കേണ്ട അവസ്ഥയാണ്. പിഎസ്ജി താരങ്ങളുടെ കോവിഡ് ബാധ ലീഗിനെ ആകെ ബാധിച്ചിരിക്കുകയാണ്. അവസാന സീസണില്‍ കോവിഡ് ബാധ വ്യാപകമായതോടെ ടൂര്‍ണമെന്റ് അവസാനിപ്പിച്ച ഫ്രഞ്ച് ലീഗ് അധികൃതര്‍ പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. അവസാന സീസണ്‍ കോവിഡില്‍ മുങ്ങിപ്പോയതിനാല്‍ ഈ സീസണില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണ് ഫ്രഞ്ച് ലീഗ് അധികൃതര്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകുന്നത്.

ഇതിനിടെ റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസിന് കോവിഡ് സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ആദ്യ പരിശോധനയില്‍ പിഴവ് സംഭവിച്ചതാണ് റിസല്‍ട്ട് പോസിറ്റീവാകാന്‍ കാരണമെന്നുമാണ് ലെസ് സ്‌പോര്‍ട്‌സ് പ്ലസ്സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും പുതിയ സീസണിന് മുന്നോടിയായി എല്ലാ ലീഗുകളിലും താരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രീ സീസണ്‍ ട്രയിംനിങുമായി ക്ലബ്ബുകള്‍ മുന്നോട്ട് പോകുന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ക്കും വരും ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Thursday, September 3, 2020, 9:26 [IST]
Other articles published on Sep 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+