വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വീണ്ടും ജയം; സ്പാനിഷ് ലീഗില്‍ സെവിയ്യയ്ക്ക് സമനില

പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മെറ്റ്‌സിനെയാണ് ചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. ഡി മരിയ(11), ചൗപോ മോട്ടിങ്(43) എന്നിവര്‍ വിജയികള്‍ക്കുവേണ്ടി ഗോള്‍ നേടി. പുതിയ സീസണില്‍ നാലു കളികളില്‍നിന്നും പിഎസ്ജിയുടെ മൂന്നാം ജയമാണിത്. മൂന്ന് ജയങ്ങളോടെ പിഎസ്ജി തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

മത്സരത്തിലുടനീളം ആധികാരിക പ്രകടനം പുറത്തെടുത്താന്‍ പിഎസ്ജിക്ക് കഴിഞ്ഞു. സൂപ്പര്‍താരം നെയ്മര്‍ ബാഴ്‌സലോണയിലേക്ക് പോകുന്നതിനാല്‍ സീസണില്‍ ടീമിനുവേണ്ടി കളിക്കിറങ്ങിയിട്ടില്ല. നെയ്മറുടെ അഭാവത്തിലും ടീമിന് മികച്ച പ്രകടനം നടത്താന്‍ കഴിയുന്നുണ്ട്. പന്തടക്കത്തിലും ഗോളാക്രമണത്തിലും മുന്നിട്ടുനിന്ന പിഎസ്ജി അര്‍ഹിച്ച വിജയമാണ് മെറ്റ്‌സിനെതിരെ നേടിയെടുത്തത്.

psg

ടീം ഇന്ത്യയില്‍ നിന്ന് എ ടീമിലേക്ക്... ധവാന് ഇതു സുവര്‍ണാവസരം, കസറിയാല്‍ കൊള്ളാം ടീം ഇന്ത്യയില്‍ നിന്ന് എ ടീമിലേക്ക്... ധവാന് ഇതു സുവര്‍ണാവസരം, കസറിയാല്‍ കൊള്ളാം

സ്പാനിഷ് ലാ ലീഗയില്‍ നടന്ന മത്സരത്തില്‍ സെവിയ്യ സമനിലയില്‍ കുരുങ്ങി. സെല്‍റ്റ വിഗോയോട് ഓരോ ഗോള്‍വീതം നേടിയാണ് ടീം സമനിലയിലായത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോ റയല്‍ സൊസൈഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇറ്റാലിയന്‍ ലീഗില്‍ ബൊളോഗ്ന 1-0ത്തിന് സ്പാലിനെ തോല്‍പ്പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച പ്രമുഖ ടീമുകള്‍ കളിക്കിറങ്ങുന്നുണ്ട്.

Story first published: Saturday, August 31, 2019, 12:56 [IST]
Other articles published on Aug 31, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X