Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിഎസ്ജിക്ക് വീണ്ടും സമനിലപ്പൂട്ട്; സെവിയ്യ വിജയവഴിയില്‍

പാരിസ്/മാഡ്രിഡ്: ഫ്രഞ്ച് ലീഗില്‍ കിരീടം നിലനിര്‍ത്തിയ പിഎസ്ജിക്ക് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സമനിലക്കുരുക്ക്. ലീഗിലെ 36ാം റൗണ്ട് മല്‍സരത്തില്‍ അമിയെന്‍സാണ് 2-2ന് പിഎസ്ജിയെ പിടിച്ചുകെട്ടിയത്. എന്നാല്‍, സ്പാനിഷ് ലീഗില്‍ ഒരിടവേളയ്ക്കു ശേഷം സെവിയ്യ വിജയവഴിയില്‍ തിരിച്ചെത്തി. ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് റയല്‍ സോസിഡാഡിനെയാണ് സെവിയ്യ പരാജയപ്പെടുത്തിയത്.

സീസണിലെ ലീഗ് കിരീടം നേരത്തെ തന്നെ ഉറപ്പിച്ച പിഎസ്ജിയ്‌ക്കെതിരേ ഒരോ ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് മല്‍സരത്തില്‍ അമിയെന്‍സ് തിരിച്ചടിച്ചത്. 26ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ പിഎസ്ജി ആദ്യം മുന്നിലെത്തി. എന്നാല്‍, 47ാം മിനിറ്റില്‍ മൗസ കൊനാറ്റെയിലൂടെ അമിയെന്‍സ് തിരിച്ചടിച്ചു. 64ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ കുന്‍കുവിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തിയെങ്കിലും സ്വന്തം കാണികള്‍ക്കു മുന്നില്‍ കൊനാറ്റയിലൂടെ അമിയെന്‍സ് സമനില പിടിക്കുകയായിരുന്നു.

football

അതേസമയം, അവസാന ഒമ്പത് മല്‍സരങ്ങള്‍ക്കു ശേഷമാണ് സെവിയ്യ വിജയവഴിയില്‍ തിരിച്ചെത്തുന്നത്. സ്പാനിഷ് ലീഗ്, കിങ്‌സ് കപ്പ്, ചാംപ്യന്‍സ് ലീഗ് എന്നിവയില്‍ അവസാനമായി കളിച്ച ഒമ്പത് മല്‍സരങ്ങളില്‍ അഞ്ചിലും സെവിയ്യ പരാജയപ്പെട്ടിരുന്നു. നാല് മല്‍സരങ്ങള്‍ സമനിലയിലും പിരിഞ്ഞു. സീസണിന്റെ തുടക്കത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയതിനു ശേഷമാണ് സെവിയ്യ പിന്നോട്ട് പോയത്. എന്നാല്‍, സോസിഡാഡിനെതിരേ സ്വന്തം തട്ടകത്തില്‍ 47ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കിലൂടെ എവര്‍ ബനേഗ വിജയത്തിനുള്ള സെവിയ്യയുടെ കാത്തിരിപ്പിന് അവസാനമിടുകയായിരുന്നു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും സെവിയ്യക്കായി.

Story first published: Sunday, May 6, 2018, 9:06 [IST]
Other articles published on May 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+