For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആകെ നടന്നത് 10800 കോടിയുടെ കൈമാറ്റം...

By Desk

വേനൽക്കാല ട്രാൻസ്ഫെറിൽ ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ആകെ നടന്നത് 10800 കോടിയുടെ കൈമാറ്റം.ഇതിലെ 40 ശതമാനത്തോളം തുകയും മുടക്കിയത് നാല് ക്ലബ്ബുകളാണ്.ഫുൾഹാം ,ചെൽസി,ലിവർപൂൾ ,ലെസ്റ്റര്‍ സിറ്റി എന്നീ ടീമുകളാണ് പണമെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കിയത്.എന്നാൽ കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്താൽ ചെലവിട്ട തുകയിൽ ചെറിയ കുറവുണ്ട്.കഴിഞ്ഞ സീസണിൽ താരങ്ങളെ വാങ്ങാൻ ഇംഗ്ളീഷ് ക്ലബ്ബുകൾ 12600 കോടിയോളം രൂപ ചെലവിട്ടപ്പോൾ ഇപ്രാവശ്യം അത് 10800 കോടിയിൽ ഒതുങ്ങി.ഇതിനുകാരണം മാഞ്ചസ്റ്റർ ക്ലബ്ബുകൾ താരങ്ങളെ ടീമിലെത്തിക്കാൻ പിശുക്ക് കാണിച്ചതാണ്.

football

താരങ്ങൾക്കായി 1100 കോടിയോളം രൂപ ചെലവാക്കിയ ചെൽസിയാണ് രണ്ടാം സ്ഥാനത്. ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ട്വോയെ റയൽ മാഡ്രിഡിനു നൽകിയതിന് പിന്നാലെ അത്‌ലറ്റിക്കോ ബില്‍ബാവോയുടെ ഗോൾകീപ്പറായ കെപ്പയെ റെക്കോർഡ് തുകയ്ക്ക് ചെൽസി ടീമിലെത്തിച്ചിരുന്നു.കൂടാതെ നാപോളിയിൽ നിന്ന് ഇറ്റാലിയൻ തരാം ജോർജിന്യോയെയും ചെൽസി സ്വന്തം തട്ടകത്തിലെത്തിച്ചു.


നോർത്ത് ലണ്ടൻ ക്ലബ്ബായ ടോട്ടൻഹാം പുതിയ കളിക്കാർക്കായി ഒന്നും ചിലവാക്കിയില്ല.2003 ന് ശേഷം ആദ്യമായാണ് ഒരു പ്രീമിയർ ലീഗ് ക്ലബ്ബ് ട്രാൻസ്ഫർ ജാലകത്തിൽ പണമിറക്കാതിരിക്കുന്നത്.

പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഫുൾഹാം 923 കോടിയും മുൻ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി 870 കോടിയും കളിക്കാർക്കായി ചെലവിട്ടു.

Story first published: Sunday, August 12, 2018, 16:12 [IST]
Other articles published on Aug 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+