Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റിയെ തകര്‍ത്ത് ടോട്ടനം, ആഴ്‌സണലിന് ഗോള്‍ രഹിത സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ടോട്ടനം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോസ് മൗറീഞ്ഞോയുടെ ശിഷ്യന്മാര്‍ നിലവിലെ ചാമ്പ്യന്മാരായ സിറ്റിയെ തളച്ചത്. സ്വന്തം തട്ടകത്തില്‍ ടോട്ടനം നിറഞ്ഞാടിയപ്പോള്‍ സിറ്റി ലഭിച്ച അവസരങ്ങളെല്ലാം കളഞ്ഞ് കുളിച്ചു. 40ാം മിനുട്ടില്‍ ലീഡെടുക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം സിറ്റി നഷ്ടപ്പെടുത്തി. ലഭിച്ച പെനാല്‍റ്റി ഗുണ്ടോകന്‍ പാഴാക്കുകയായിരുന്നു.

60ാം മിനുട്ടില്‍ സിറ്റിയുടെ ഒലിക്‌സാണ്ടര്‍ സിന്‍ചിന്‍കോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മത്സരത്തില്‍ വഴിത്തിരിവായി. മൂന്ന് മിനുട്ടിനുള്ളില്‍ സ്റ്റീവന്‍ ബെര്‍ഗ്‌വിന്നിലൂടെ ടോട്ടനം സ്‌കോര്‍ബോര്‍ഡ് തുറന്നു. 71ാം മിനുട്ടില്‍ സണ്‍ ഹ്യൂങ് മിന്നാണ് ടോട്ടനത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. സെര്‍ജിയോ അഗ്യൂറോ, ഗബ്രിയേല്‍ ജീസസ് തുടങ്ങി സൂപ്പര്‍ താരങ്ങളെല്ലാം ഉണ്ടായിട്ടും ഒരു ഗോള്‍ മടക്കാന്‍ സിറ്റിക്കായില്ല. തോറ്റെങ്കിലും 51 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. 37 പോയിന്റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്. 73 പോയിന്റുമായി ലിവര്‍പൂളാണ് തലപ്പത്ത്.

tottenham-manchestercity

മറ്റൊരു മത്സരത്തില്‍ കരുത്തരായ ആഴ്‌സണലിന് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നു. ബേണ്‍ലിയാണ് ഗണ്ണേഴ്‌സിനെ പിടിച്ചുകെട്ടിയത്. 31 പോയിന്റുള്ള ആഴ്‌സണല്‍ 10ാം സ്ഥാനത്തും തുല്യ പോയിന്റുമായി ബേണ്‍ലി 11ാം സ്ഥാനത്തുമാണ്. പരിശീലകനെ മാറ്റിയിട്ടും ആഴ്‌സണലിന് നില മെച്ചപ്പെടുത്താന്‍ സാധിക്കുന്നില്ല. അടുത്ത മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡാണ് ആഴ്‌സണലിന്റെ എതിരാളികള്‍.

Story first published: Monday, February 3, 2020, 8:35 [IST]
Other articles published on Feb 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+