വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊറോണ വ്യാപനത്തിന് കുറവില്ല; പ്രീമിയര്‍ ലീഗ് ദീര്‍ഘനാളത്തേക്ക് റദ്ദാക്കി

ലണ്ടന്‍: കൊറോണ വൈറസ് ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പ്രതിരോധ നടപടികളെയും മറികടന്നും വൈറസ് വ്യാപനം തുടരുകയാണ്. അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ നാശം വിതച്ചാണ് മഹാമാരി പടര്‍ന്ന് പിടിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുത്തിരിക്കുകയാണ് സംഘാടകര്‍. നേരത്തെ ഏപ്രില്‍ 30ന് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രീമിയര്‍ ലീഗ് റദ്ദാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ ഭയാനകമായ സാഹചര്യം വിലയിരുത്തിയാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ഭാരവാഹികളുടെ തീരുമാനം. ക്ലബ്ബ് ഉടമകളുമായുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. താരങ്ങളുടെ ആരോഗ്യവും രാജ്യത്തിന്റെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം.

ഗവണ്‍മെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും ഉത്തരവിനനുസരിച്ച് സാഹചര്യം പഠിച്ച ശേഷമാവും ഇനി പ്രീമിയര്‍ ലീഗ് ആരംഭിക്കുകയെന്നാണ് ഭാരവാഹികള്‍ ഒൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ ക്ലബ്ബുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാനുള്ള തീരുമാവും ആയിട്ടുണ്ട്. ഏകദേശം 30 ശതമാനം തുകയാവും താരങ്ങളുടെ പ്രതിഫലത്തില്‍ നിന്ന് കുറയ്ക്കുക. നേരത്തെത്തന്നെ പ്രമുഖ ക്ലബ്ബുകളുടെ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചിരുന്നു. ബാഴ്‌സലോണ മെസ്സിയടക്കമുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ വന്‍ തുക സംഭാവനയായും നല്‍കുന്നുണ്ട്. മെസ്സി, റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി തുടങ്ങിയവരെല്ലാം സംഭാവന നല്‍കി രംഗത്തെത്തിയിട്ടുണ്ട്. ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ സംഭാവന സ്വരൂപിക്കുന്നതിനായി ക്യാംപെയ്‌നും നടക്കുന്നുണ്ട്.

premierleague

നിലവില്‍ ഫുട്‌ബോള്‍ താരങ്ങളെല്ലാം കുടുംബത്തോടൊപ്പമാണുള്ളത്. സെര്‍ജിയോ റാമോസ്, നെയ്മര്‍, മെസ്സി തുടങ്ങിയവരെല്ലാം കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളൂടെ താരങ്ങള്‍ത്തന്നെ പുറത്തുവിട്ടിരുന്നു. റൊണാള്‍ഡോയും കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ പൗലോ ഡിബായടക്കമുള്ള മൂന്ന് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗം ബേധമായ ശേഷം രോഗാവസ്ഥയിലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഡിബാല പങ്കുവെച്ചിരുന്നു. ആഴ്‌സണല്‍ പരിശീലകനും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ എല്ലാത്തരം ഫുട്‌ബോള്‍ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ സീരി എ മത്സരങ്ങള്‍ റദ്ദാക്കാനുള്ള സാധ്യതയും കൂടുതലാണ്. സ്പാനിഷ് ലീഗിനും സമാന അവസ്ഥയാണ്.

ഒളിംപിക്‌സ്, ട്ി20 ലോകകപ്പും അനിശ്ചിതത്വത്തിലാണ്. ജപ്പാന്‍ ആതിഥേയത്വം വഹിക്കുന്ന ഒളിംപിക്‌സില്‍ ഇതിനോടകം കോടികള്‍ മുടക്കിക്കഴിഞ്ഞു. ഒളിംപിക്‌സിനായുള്ള മുന്നൊരുക്കത്തിന് ഏകദേശം 1300 കോടിയോളം ഇതിനോടകം ചിലവിട്ടെന്നാണ് കണക്ക്. ഒളിംപിക്‌സ് നടത്താനുള്ള തീവ്ര ശ്രമം ഭാരവാഹികള്‍ നടത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇനിയും നീണ്ടുപോകാനാണ് സാധ്യത. കൊറോണ ബാധിച്ച് ഇതിനോടകം നിരവധി പേര്‍ മരണപ്പെട്ടു. രോഗത്തിന് മരുന്ന് വികസിപ്പിച്ചെടുക്കാന്‍ സാധിക്കാത്തതാണ് കടുത്ത തിരിച്ചടി. ലോകത്ത് 829615 കേസുകളാണ് ഇതുവരെ കൊറോണയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 59,197 ആളുകള്‍ മരണപ്പെട്ടപ്പോള്‍ 228975 ആളുകള്‍ സുഖം പ്രാപിച്ചു.

Story first published: Saturday, April 4, 2020, 12:51 [IST]
Other articles published on Apr 4, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X