For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Premier League: അവസാന സ്ഥാനക്കാരോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലെസ്റ്ററിന് സമനില കുരുക്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനക്കാരോട് നാണം കെട്ട് മാഞ്ചസ്റ്റര്‍യുണൈറ്റഡ്. ഷെഫീല്‍ഡ് യുണൈറ്റഡ് 2-1നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. സ്വന്തം തട്ടകത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കാലിടറിയതെന്നതാണ് വലിയ നാണക്കേട്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 3-5-2 ഫോര്‍മേഷനിലാണ് ഷെഫീല്‍ഡ് കീഴടക്കിയത്. 23ാം മിനുട്ടില്‍ ഷെഫീല്‍ഡ് അക്കൗണ്ട് തുറന്നു. കീന്‍ ബ്രാന്യാണ് സന്ദര്‍ശകര്‍ക്കായി വലകുലുക്കിയത്. 64ാം മിനുട്ടില്‍ ഹാരി മഗ്യൂയിര്‍ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. 74ാം മിനുട്ടില്‍ ഒലിവര്‍ ബുര്‍ക്കിയാണ് ഷെഫീല്‍ഡിന്റെ വിജയ ഗോള്‍ നേടിയത്. 76 ശതമാനം പന്തടക്കത്തിലും 5നെതിരേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരുത്ത് കാട്ടിയെങ്കിലും വിജയ ഭാഗ്യം ഷെഫീല്‍ഡിനായിരുന്നു.

ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള സുവര്‍ണ്ണാവസരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നഷ്ടപ്പെടുത്തിയത്. നിലവില്‍ 20 മത്സരത്തില്‍ നിന്ന് 40 പോയിന്റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. 19 മത്സരത്തില്‍ നിന്ന് 41 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് തലപ്പത്ത്. 30ന് നടക്കുന്ന മത്സരത്തില്‍ ആഴ്‌സണലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത എതിരാളികള്‍. എട്ട് പോയിന്റുള്ള ഷെഫീല്‍ഡ് യുണൈറ്റഡ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

manchesterunited

മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ എവര്‍ട്ടന്‍ 1-1 സമനിലയില്‍ കുരുക്കി. 4-4-2 ഫോര്‍മേഷനിലിറങ്ങിയ എവര്‍ട്ടനെ 4-2-3-1 ഫോര്‍മേഷനിലാണ് ലെസ്റ്റര്‍ നേരിട്ടത്. 30ാം മിനുട്ടില്‍ ജെയിംസ് റോഡ്രിഗസിന്റെ ഗോളിലൂടെ എവര്‍ട്ടന്‍ ആദ്യം മുന്നിലെത്തിയെങ്കിലും 67ാം മിനുട്ടില്‍ യൂറി ടെലിമന്‍സിന്റെ ഗോളില്‍ ലെസ്റ്റര്‍ സമനില പിടിക്കുകയായിരുന്നു. 65 ശതമാനം പന്തടക്കത്തിലും 8നെതിരേ 18 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നില്‍ക്കാന്‍ ലെസ്റ്ററിനായെങ്കിലും ജയം സ്വന്തമാക്കാനായില്ല. 20 മത്സരത്തില്‍ നിന്ന് 39 പോയിന്റുമായി ലെസ്റ്റര്‍ മൂന്നാം സ്ഥാനത്താണ്. 33 പോയിന്റുള്ള എവര്‍ട്ടന്‍ ഏഴാം സ്ഥാനത്താണ്.

കോപ്പാ ഇറ്റാലിയയില്‍ യുവന്റസ് സ്പാലിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് സെമിയില്‍ കടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് യുവന്റസിന്റെ മുന്നേറ്റം. എതിരാളികളുടെ 3-4-1-2 ഫോര്‍മേഷനെ 4-4-2 ഫോര്‍മേഷനില്‍ നേരിട്ട യുവന്റസ് 16ാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. പെനാല്‍റ്റിയിലൂടെ അല്‍വാരോ മൊറാറ്റയാണ് ഗോള്‍ നേടിയത്. 33ാം മിനുട്ടില്‍ ജിയാന്‍ലൂക്കാ ഫ്രാബോട്ട ലീഡുയര്‍ത്തിയപ്പോള്‍ 78ാം മിനുട്ടില്‍ ഡിജാന്‍ കുലുസെസ്‌കി യുവന്റസിനായി മൂന്നാം ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഫെഡറിക്കോ ചീസയാണ് നാലാം ഗോള്‍ നേടിയത്. സെമിയില്‍ ശക്തരായ ഇന്റര്‍ മിലാനാണ് യുവന്റസിന്റെ എതിരാളികള്‍.

Story first published: Thursday, January 28, 2021, 9:06 [IST]
Other articles published on Jan 28, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+