Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് തലപ്പത്ത്, ലാലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡും കുതിപ്പ്

ബേണ്‍ലി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തലപ്പത്ത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് യുണൈറ്റഡ് ഇത്തരമൊരു മുന്നേറ്റം സീസണില്‍ നടത്തുന്നത്. ബേണ്‍ലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതോടെയാണ് യുണൈറ്റഡ് മികച്ച നേട്ടം സ്വന്തമാക്കിയത്. 17 മത്സരത്തില്‍ നിന്ന് 11 ജയവും മൂന്ന് വീതം തോല്‍വിയും സമനിലയും വഴങ്ങിയ യുണൈറ്റഡ് 36 പോയിന്റോടെയാണ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 17 മത്സരത്തില്‍ നിന്ന് 33 പോയിന്റാണുള്ളത്.മൂന്നും നാലും സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിക്കും എവര്‍ട്ടനും 32 പോയിന്റ് വീതമാണുള്ളത്.

ബേണ്‍ലിയെ അവരുടെ തട്ടകത്തില്‍ തളച്ചാണ് യുണൈറ്റഡിന്റെ നേട്ടം. 4-4-2 ഫോര്‍മേഷനിലിറങ്ങിയ ആതിഥേയരെ 4-2-3-1 ഫോര്‍മേഷനിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിട്ടത്. 71ാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയാണ് യുണൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്. റാഷ്‌ഫോര്‍ഡാണ് ഗോളിന് വഴിയൊരുക്കിയത്. 63 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന യുണൈറ്റഡ് 12നെതിരേ 13 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മികവ് കാട്ടി. ഈ സീസണിലെ വലിയ പ്രതീക്ഷയാണ് സോള്‍ഷെയറും ശിഷ്യന്മാരും നല്‍കുന്നത്. 2012-13 സീസണിലാണ് അവസാനമായി യുണൈറ്റഡ് പ്രീമിയര്‍ ലീഗ് കിരീടം നേടിയത്.

football

മറ്റൊരു മത്സരത്തില്‍ ശക്തമായ വോള്‍വ്‌സിനെ 2-1ന് എവര്‍ട്ടന്‍ തോല്‍പ്പിച്ചു. അട്ടിമറിക്ക് പേരുകേട്ട ചെന്നായകൂട്ടത്തെ അവരുടെ തട്ടകത്തിലാണ് എവര്‍ട്ടന്‍ കീഴടക്കിയതെന്നതാണ് ശ്രദ്ധേയം. വോള്‍വ്‌സിന്റെ 4-3-3 ഫോര്‍മേഷനെ 4-4-2 ഫോര്‍മേഷനിലാണ് എവര്‍ട്ടന്‍ നേരിട്ടത്. ആറാം മിനുട്ടില്‍ അലക്‌സ് ഇവോബി എവര്‍ട്ടനെ മുന്നിലെത്തിച്ചപ്പോള്‍ 14ാം മിനുട്ടില്‍ റൂബന്‍ നിവാസ് വോള്‍വ്‌സിനെ സമനില സമ്മാനിച്ചു. 77ാം മിനുട്ടില്‍ മിച്ചല്‍ കീനിന്റെ ഗോളിലാണ് എവര്‍ട്ടന്‍ വിജയം നേടിയത്. 52 ശതമാനം പന്തടക്കത്തിലും 5നെതിരേ 13 ഗോള്‍ശ്രമവുമായി ആക്രമണത്തിലും വോള്‍വ്‌സ് മുന്നിട്ട് നിന്നെങ്കിലും ഭാഗ്യം എവര്‍ട്ടനൊപ്പമായിരുന്നു.

ലാലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡ് വിജയക്കുതിപ്പ് തുടരുകയാണ്. സെവിയ്യയെ 2-0ന് തോല്‍പ്പിച്ച അത്‌ലറ്റികോ മാഡ്രിഡ് 41 പോയിന്റോടെ പട്ടികയില്‍ തലപ്പത്താണ്. രണ്ടാം സ്ഥാനത്തുള്ള റയലിന് 37 പോയിന്റാണുള്ളത്. 17ാം മിനുട്ടില്‍ ഏഞ്ചല്‍ കോറിയയും 76ാം മിനുട്ടില്‍ സൗളുമാണ് അത്‌ലറ്റികോ മാഡ്രിഡിനായി വലകുലുക്കിയത്.

Story first published: Wednesday, January 13, 2021, 12:25 [IST]
Other articles published on Jan 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+