Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വിത്തുടക്കം, ജയം തുടര്‍ന്ന് ഗണ്ണേഴ്‌സ്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരം തോറ്റ് തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ക്രിസ്റ്റല്‍ പാലസാണ് യുണൈറ്റഡിന്റെ തട്ടകത്തില്‍ 3-1ന് ആതിഥേയരെ നാണം കെടുത്തിയത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ യുണൈറ്റഡിനെ 4-4-2 ഫോര്‍മേഷനിലിറങ്ങിയ ക്രിസ്റ്റല്‍ പാലസ് ഏഴാം മിനുട്ടില്‍ത്തന്നെ ഞെട്ടിച്ചു. ജെഫ്രി സ്‌കുലൂപിന്റെ അസിസ്റ്റില്‍ ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡാണ് ക്രിസ്റ്റലിനായി വലകുലുക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡും നിലനിര്‍ത്താന്‍ ക്രിസ്റ്റല്‍ പാലസിനായി.

72ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ ക്രിസ്റ്റലിന്റെ ജോര്‍ദാന്‍ ഐയ്ക്ക് സാധിച്ചില്ല. രണ്ട് മിനുട്ടിനുള്ളില്‍ മറ്റൊരു പെനാല്‍റ്റിയിലൂടെ വില്‍ഫ്രെഡ് സാഹ ക്രിസ്റ്റലിന്റെ ലീഡ് ഉയര്‍ത്തി. 80ാം മിനുട്ടില്‍ ഡോണി വാന്‍ ഡി ബീക്കിലൂടെ യുണൈറ്റഡ് ഒരു ഗോള്‍ മടക്കിയരപ്പോള്‍ 85ാം മിനുട്ടില്‍ സാഹ ക്രിസ്്റ്റലിന്റെ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്ത് ക്രിസ്റ്റല്‍ പാലസിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളെല്ലാം കളിച്ചിട്ടും യുണൈറ്റഡ് ആദ്യ മത്സരം തോറ്റത് പരിശീലകന്‍ സോള്‍ഷെയറിനും തലവേദയാകും. ബ്രൈറ്റനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത എതിരാളി.

manchesterunited

അതേ സമയം തുടര്‍ച്ചയായ രണ്ടാം ജയമാണ് ആഴ്‌സണല്‍ നേടിയത്. വെസ്റ്റ് ഹാമിനെ 2-1നാണ് പീരങ്കിപ്പട തകര്‍ത്തത്. 25ാം മിനുട്ടില്‍ ഔബ്‌മെയാങ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ അലക്‌സാണ്ടര്‍ ലാക്കസാറ്റെയ്ക്ക് പിഴച്ചില്ല. ആദ്യം ലീഡ് എടുത്തെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മിച്ചെയ്ല്‍ അന്റോണിയോയിലൂടെ വെസ്റ്റ് ഹാം ഗോള്‍ മടക്കി. ഇതോടെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 85ാം മിനുട്ടില്‍ സെബല്ലോസിന്റെ അസിസ്റ്റില്‍ എഡ്വേര്‍ഡ് ഗണ്ണേഴ്‌സിന്റെ വിജയ ഗോള്‍ നേടുകയായിരുന്നു. അവസാന സീസണില്‍ മോശം ഫോമിലായിരുന്ന ആഴ്‌സണല്‍ ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് നല്‍കിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഫുള്‍ഹാമിനെയാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. 28ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ചിരവൈരികളുമായ ലിവര്‍പൂളാണ് ആഴ്‌സണലിന്റെ എതിരാളി.

ബുണ്ടസ്ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് വിജയത്തോടെ തുടങ്ങി. ആദ്യ മത്സരത്തില്‍ മോഷന്‍ഗ്ലാഡ്ബാക്കിനെതിരേ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയമാണ് കരുത്തരായ ഡോര്‍ട്ട്മുണ്ട് നേടിയത്. 35ാം മിനുട്ടില്‍ ജിയോവാനി റെയ്‌ന ഡോര്‍ട്ട്മുണ്ടിന്റെ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ 54ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും 77ാം മിനുട്ടില്‍ ജാഡോന്‍ സാഞ്ചോയുടെ അസിസ്റ്റിലും എര്‍ലിങ് ഹാലന്‍ഡാണ് ഡോര്‍ട്ട്മുണ്ടിനുവേണ്ടി രണ്ട് ഗോള്‍ നേടിയത്.

Story first published: Sunday, September 20, 2020, 10:02 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+