Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എതിരില്ല, ഒമ്പത് ഗോളിന് സതാംപ്റ്റണെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- റെക്കോഡ്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റെക്കോഡ് ജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സതാംപ്റ്റണെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്താണ് സോള്‍ഷെയറും ശിഷ്യന്മാരും ചരിത്രമെഴുതിയത്. ഇത് മൂന്നാം തവണയാണ് ഒരു ടീം പ്രീമിയര്‍ ലീഗില്‍ എതിരില്ലാത്ത ഒമ്പത് ഗോള്‍ ജയം നേടുന്നത്. 1995ല്‍ ഇപ്‌സവിച്ച് ടൗണിനെ നേരത്തെ ഇതേ മാര്‍ജിനില്‍ യുണൈറ്റഡ് തോല്‍പ്പിച്ചിട്ടുണ്ട്. അവസാന മത്സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്തിന്റെ ക്ഷീണം ഈ മത്സരത്തോടെ യുണൈറ്റഡ് തീര്‍ത്തു.

4-4-2 ഫോര്‍മേഷനിലിറങ്ങിയ സതാംപ്റ്റണെ 4-2-3-1 ഫോര്‍മേഷനിലാണ് യുണൈറ്റഡ് നേരിട്ടത്. രണ്ടാം മിനുട്ടില്‍ത്തന്നെ സതാംപ്റ്റണ് തിരിച്ചടി നേരിട്ടു. അലക്‌സാന്‍ഡ്രെ ജാക്കിവിറ്റ്‌സ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 18ാം മിനുട്ടില്‍ ആരോന്‍ വാന്‍ ബിസാക്ക യുണൈറ്റഡിന്റെ അക്കൗണ്ട് തുറന്നു. 25ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ലീഡുയര്‍ത്തിയപ്പോള്‍ 34ാം മിനുട്ടില്‍ ജാന്‍ ബെഡ്‌നറീക്കിന്റെ സെല്‍ഫ് ഗോളില്‍ മൂന്നാം ഗോള്‍ യുണൈറ്റഡ് ചേര്‍ത്തു. 39ാം മിനുട്ടില്‍ എഡിന്‍സന്‍ കവാനിയിലൂടെ യുണൈറ്റഡ് നാലാം ഗോളും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.

69ാം മിനുട്ടില്‍ അന്തോണി മാര്‍ഷ്യല്‍ 71ാം മിനുട്ടില്‍ സ്‌കോട്ട് മക്ടോമിനെ,87ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് (പെനാല്‍റ്റി), 90ാം മിനുട്ടില്‍ അന്തോണി മാര്‍ഷ്യല്‍, ഇഞ്ചുറി ടൈമില്‍ ഡാനിയല്‍ ജെയിംസ് എന്നിവരും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. 86ാം മിനുട്ടില്‍ ജാന്‍ ബെഡ്‌നറീക്കിനും ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ അവസാന സമയത്ത് ഒമ്പത് പേരായി സതാംപ്റ്റന്‍ ചുരുങ്ങി.

manchesterunited

75 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന യുണൈറ്റഡ് മൂന്നിനെതിരേ 24 ഗോള്‍ശ്രമമാണ് നടത്തിയത്. ജയത്തോടെ 22 മത്സരത്തില്‍ നിന്ന് 44 പോയിന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. 20 മത്സരത്തില്‍ നിന്ന് 44 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് തലപ്പത്ത്. 40 പോയിന്റുള്ള ലിവര്‍പൂളും 39 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 29 പോയിന്റുള്ള സതാംപ്റ്റന്‍ 12ാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ കരുത്തരായ ആഴ്‌സണലിനെ 2-1ന് വോള്‍വ്‌സ് തോല്‍പ്പിച്ചു. സന്ദര്‍ശകരായെത്തിയാണ് ഗണ്ണേഴ്‌സ് നാണം കെട്ടത്. ഇരു ടീമും 4-2-3-1 ഫോര്‍മേഷന്‍ പിന്തുടര്‍ന്ന മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ഗണ്ണേഴ്‌സാണ്. 32ാം മിനുട്ടില്‍ നിക്കോളാസ് പെപ്പെയാണ് ആഴ്‌സണലിനായി വലകുലുക്കിയത്. ആദ്യ പകുതിയിലെ അധിക സമയത്ത് ഡേവിഡ് ലൂയിസിന് ചുവപ്പുകാര്‍ഡ് ലഭിച്ചത് ആഴ്‌സണലിന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി. പെനാല്‍റ്റി റൂബന്‍ നിവസ് വലയിലാക്കിയതോടെ ആദ്യ പകുതിയില്‍ സമനില പിടിക്കാന്‍ വോള്‍വ്‌സിനായി.

49ാം മിനുട്ടില്‍ ജോ മോട്ടീഞ്ഞോ വോള്‍വ്‌സിന് ലീഡ് സമ്മാനിച്ചു. ഇതിന് മറുപടി പറയാന്‍ ആഴ്‌സണലിനായില്ല. 72ാം മിനുട്ടില്‍ ബേന്‍ഡ് ലിനോയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ അവസാന സമയത്ത് 9 പേരുമായാണ് ആഴ്ണല്‍ കളിച്ചത്. എന്നാല്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ ഗണ്ണേഴ്‌സ് പ്രതിരോധം തോല്‍വിയുടെ ഭാരം കുറച്ചു. 30പോയിന്റുള്ള ആഴ്‌സണല്‍ 10ാം സ്ഥാനത്തും 26 പോയിന്റുള്ള വോള്‍വ്‌സ് 14ാം സ്ഥാനത്തുമാണ്.

Story first published: Wednesday, February 3, 2021, 9:37 [IST]
Other articles published on Feb 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+