Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളിനെ നാണംകെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനത്തിനും ബാഴ്‌സലോണയ്ക്കും ജയം

ലണ്ടന്‍/ബാഴ്‌സലോണ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിനെ 4-1ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ലിവര്‍പൂളിന്റെ തട്ടകത്തിലാണ് പെപ് ഗാര്‍ഡിയോളയും ശിഷ്യന്മാരും തകര്‍പ്പന്‍ ജയം നേടിയെടുത്തത്. ഇരു ടീമും 4-3-3 ഫോര്‍മേഷനിലിറങ്ങിയ മത്സരത്തില്‍ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളും പിറന്നത്.

37ാം മിനുട്ടില്‍ അക്കൗണ്ട് തുറക്കാന്‍ സിറ്റിക്ക് അവസരം ലഭിച്ചെങ്കിലും പെനാല്‍റ്റിയെടുത്ത ഗുണ്ടോകന് പിഴച്ചു. എന്നാല്‍ 49ാം മിനുട്ടില്‍ ഗുണ്ടോകന്‍ തെറ്റ് തിരുത്തി ലിവര്‍പൂളിന്റ അക്കൗണ്ട് തുറന്നു. 63ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി മുഹമ്മദ് സലാഹ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. അവസാന മിനുട്ടുകളില്‍ കടന്നാക്രമിച്ച സിറ്റി 73ാം മിനുട്ടില്‍ ഗുണ്ടോകനിലൂടെ ലീഡ് ഉയര്‍ത്തി. 76ാം മിനുട്ടില്‍ റഹിം സ്‌റ്റെര്‍ലിങ് സിറ്റിയ്ക്കായി മൂന്നാം ഗോള്‍ നേടിയപ്പോള്‍ 83ാം മിനുട്ടില്‍ ഫില് ഫോഡന്‍ സിറ്റിയുടെ നാലാം ഗോളും നേടി.

56 ശതമാനം ലിവര്‍പൂള്‍ പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ എട്ട് വീതം ഗോള്‍ശ്രമവുമായി ഇരു ടീമും ആക്രമണത്തില്‍ തുല്യത പുലര്‍ത്തി. 50 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 40 പോയിന്റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്. 45 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും 43 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തുമാണ്.

manchestercity

മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ ചെല്‍സി 2-1ന് തോല്‍പ്പിച്ചു. സന്ദര്‍ശകരായെത്തിയാണ് ചെല്‍സിയുടെ ജയം. 43ാം മിനുട്ടില്‍ മാസന്‍ മൗണ്ട് ചെല്‍സിയെ മുന്നിലെത്തിച്ചപ്പോള്‍ 54ാം മിനുട്ടില്‍ അന്റോണിയോ റൂഡ്രിഗറിന്റെ സെല്‍ഫ് ഗോളില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് സമനില പിടിച്ചു. 58ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ജോര്‍ജിഞ്ഞോയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. 39 പോയിന്റുള്ള ചെല്‍സി അഞ്ചാം സ്ഥാനത്താണ്.

ടോട്ടനം വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത രണ്ട് സ്‌കോറിനും തോല്‍പ്പിച്ചു. 54ാം മിനുട്ടില്‍ ഹാരി കെയ്‌നും 58ാം മിനുട്ടില്‍ സണ്‍ഹ്യൂങ് മിന്നും ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. 66 ശതമാനം പന്തടക്കിവെച്ച് നാലിനെതിരേ 13 ഗോള്‍ശ്രമമാണ് ടോട്ടനം നടത്തിയത്. 36 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്താണ്.

ലാലിഗയില്‍ ബെറ്റിസിനെ 3-2ന് ബാഴ്‌സലോണ തോല്‍പ്പിച്ചു. മെസ്സി,വിക്ടര്‍ റൂയിസ് (സെല്‍ഫ് ഗോള്‍),ട്രിന്‍കാവോ എന്നിവര്‍ ബാഴ്‌സലോണയ്ക്കായി വലകുലുക്കിയപ്പോള്‍ ബോര്‍ജ ഇഗ്്‌ലീസിയസ്,വിക്ടര്‍ റൂയിസ് എന്നിവര്‍ ബെറ്റീസിനായി ലക്ഷ്യം കണ്ടു. 43 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്. 30 പോയിന്റുള്ള ബെറ്റിസ് ഏഴാം സ്ഥാനത്താണ്.

ലീഗ് 1ല്‍ മാഴ്‌സെല്ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി തോല്‍പ്പിച്ചു. കെയ്‌ലിയന്‍ എംബാപ്പെ,മൗറോ ഇക്കാര്‍ഡി എന്നിവരാണ് പിഎസ്ജിക്കായി വലകുലുക്കിയത്. 51 പോയിന്റുള്ള പിഎസ്ജി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 54 പോയിന്റോടെ ലില്ലി ഒന്നാം സ്ഥാനത്തും 52 പോയിന്റുള്ള ലിയോന്‍ രണ്ടാം സ്ഥാനത്തുമാണ്.

Story first published: Monday, February 8, 2021, 10:27 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+