Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Premier League: ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി തലപ്പത്ത്, ആഴ്‌സണലിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം. മോശം ഫോമിലായിരുന്ന ആഴ്‌സണല്‍ സതാംപ്റ്റണെ 3-1ന് തകര്‍ത്ത് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സന്ദര്‍ശകരായെത്തിയാണ് ഗണ്ണേഴ്‌സിന്റെ ജയം. 4-4-2 ഫോര്‍മേഷനിലിറങ്ങിയ സതാംപ്റ്റനെ 4-2-3-1 ഫോര്‍മേഷനിലാണ് ആഴ്‌സനല്‍ നേരിട്ടത്. മൂന്നാം മിനുട്ടില്‍ത്തന്നെ വലകുലുക്കി സതാംപ്റ്റന്‍ ആഴ്‌സനലിനെ ഞെട്ടിച്ചു.സ്റ്റുവര്‍ട്ട് ആംസ്‌ട്രോങ്ങാണ് സതാംപ്റ്റനായി വലകുലുക്കിയത്.

എന്നാല്‍ ആതിഥേയരുടെ ലീഡിന് അഞ്ച് മിനുട്ട് മാത്രമായിരുന്നു ആയുസ്. എട്ടാം മിനുട്ടില്‍ ഗ്രാനിറ്റ് ഷാക്കയുടെ അസിസ്റ്റില്‍ നിക്കോളാസ് പെപ്പെ ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചു. 39ാം മിനുട്ടില്‍ ലാക്കസാറ്റെ ഗോളിന് വഴിയൊരുക്കിയപ്പോള്‍ ബുക്കായോ സാക്ക ആഴ്‌സണലിന്റെ ലീഡുയര്‍ത്തി. 72ാം മിനുട്ടില്‍ അലക്‌സാന്‍ഡ്രെ ലാക്കസാറ്റെയാണ് ഗണ്ണേഴ്‌സിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.

58 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ സാധിച്ച സതാംപ്റ്റന്‍ 9നെതിരേ 13 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മികവ് കാട്ടിയെങ്കിലും വിജയത്തിലേക്കെത്താനായില്ല. 20 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 30 പോയിന്റോടെ ആഴ്‌സനല്‍ എട്ടാം സ്ഥാനത്താണ്. 29 പോയിന്റുള്ള സതാംപ്റ്റന്‍ 11ാം സ്ഥാനത്തും. ലാക്കസാറ്റെ,ഔബ്‌മെയാങ് കൂട്ടുകെട്ട് തന്നെയാണ് ഇത്തവണയും ഗണ്ണേഴ്‌സിന് കരുത്ത് പകരുന്നത്.

manchestercity

മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ബ്രോമിനെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു. സന്ദര്‍ശകരായെത്തിയ വെസ്റ്റ് ബ്രോമിനെ നാണംകെടുത്തുന്ന പ്രകടനമാണ് സിറ്റി കാഴ്ചവെച്ചത്. 4-4-1-1 ഫോര്‍മേഷനിലിറങ്ങിയ ആതിഥേയരെ 4-3-3 ഫോര്‍മേഷനില്‍ നേരിട്ട സിറ്റി സര്‍വാധിപത്യ ജയമാണ് നേടിയെടുത്തത്. ആറാം മിനുട്ടില്‍ ഇല്‍ക്കി ഗുണ്ടോകനാണ് സിറ്റിയുടെ സ്‌കോര്‍ബോര്‍ഡ് തുറന്നത്.

20ാം മിനുട്ടില്‍ ജോ കാന്‍സിലോ ലീഡുയര്‍ത്തിയപ്പോള്‍ 30ാം മിനുട്ടില്‍ ഗുണ്ടോകന്‍ മൂന്നാം ഗോള്‍ ബോര്‍ഡില്‍ ചേര്‍ത്തു. ആദ്യ പകുതിയിലെ അധിക സമയത്ത് റിയാദ് മെഹരസ് സിറ്റിയുടെ നാലാം ഗോള്‍ നേടി. 57ാം മിനുട്ടില്‍ റഹിം സ്‌റ്റെര്‍ലിങ് സിറ്റിയുടെ അഞ്ചാം ഗോളും നേടി. 78 ശതമാനം പന്തടക്കത്തില്‍ ആധിപത്യം കാട്ടിയ സിറ്റി നാലിനെതിരേ 18 ഗോള്‍ശ്രമമാണ് നടത്തിയത്.

ജയത്തോടെ 19 മത്സരത്തില്‍ നിന്ന് 41 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി പട്ടികയില്‍ തലപ്പത്തേക്കെത്തി. തുല്യ മത്സരത്തില്‍ നിന്ന് 40 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. 38 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും 35 പോയിന്റുള്ള വെസ്റ്റ് ഹാം നാലാം സ്ഥാനത്തുമാണ്. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ 34 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

Story first published: Wednesday, January 27, 2021, 8:46 [IST]
Other articles published on Jan 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+