വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അഗ്യൂറോയ്ക്ക് ഇരട്ടഗോള്‍: ബോണ്‍മൗത്തിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ബോണ്‍മൗത്ത്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ മൂന്നാം മത്സരത്തില്‍ ബേണ്‍മൗത്തിനെ ഒന്നിനെതിരേ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്.സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ട ഗോളാണ് സിറ്റിക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.74 ശതമാനം പന്തടക്കവും 19 ഗോള്‍ശ്രമവുമായി കണക്കുകളിലും സിറ്റിക്കായിരുന്നു ആധിപത്യം.

ബെര്‍ണാഡോ സില്‍വ,സെര്‍ജിയോ അഗ്യൂറോ,റഹിം സ്‌റ്റെര്‍ലിങ് എന്നിവരെ മുഖ്യ സ്‌ട്രൈക്കര്‍മാരാക്കി 4-3-3 ഫോര്‍മേഷനിലാണ് സിറ്റിയെ ഗാര്‍ഡിയോള വിന്യസിച്ചത്.മറുവശത്ത് 5-4-1 ഫോര്‍മേഷനിലായിരുന്നു ബോണ്‍മൗത്തിന്റെ പോരാട്ടം.ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബോണ്‍മൗത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയ സിറ്റി 15ാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. കെവിന്‍ ഡി ബ്രൂയിന്‍ ഗോളിന് വഴിയൊരുക്കിയപ്പോള്‍സെര്‍ജിയോ അഗ്യൂറോയ്ക്ക് ലക്ഷ്യം പിഴച്ചില്ല. ലീഡെടുത്തതോടെ ആധിപത്യത്തോടെ പന്തുതട്ടിയ സിറ്റി 43ാം മിനുട്ടില്‍ വീണ്ടും വലകുലുക്കി.ഡേവിഡ് സില്‍വയുടെ അസിസ്റ്റില്‍ റഹിം സ്റ്റെര്‍ലിങ്ങാണ് ഗോള്‍ നേടിയത്. രണ്ട് ഗോളിന് പിന്നിലായതോടെ ശക്തമായി തിരിച്ചടിച്ച ബോണ്‍മൗത്ത് ആദ്യ പകുതിയുടെ അധികസമയത്ത് ഒരു ഗോള്‍ മടക്കി.ഹാരി വില്‍സനാണ് ഗോള്‍ നേടിയത്.

അടിച്ചുതകര്‍ത്ത് ഗ്രാന്റ്‌ഹോം; ശ്രീലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡ് മികച്ച ലീഡിലേക്ക്അടിച്ചുതകര്‍ത്ത് ഗ്രാന്റ്‌ഹോം; ശ്രീലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡ് മികച്ച ലീഡിലേക്ക്

sergioaugero

രണ്ടാം പകുതിയില്‍ സമനിലയ്ക്കായി ആതിഥേയര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധത്തെ ഭേദിക്കാനായില്ല. 64ാം മിനുട്ടില്‍ ഡേവിഡ് സില്‍വ ഒരിക്കല്‍ക്കൂടി ഗോളിന് വഴിയൊരുക്കിയപ്പോള്‍ സെര്‍ജിയോ അഗ്യൂറോ പന്ത് പോസ്റ്റിലാക്കി. അവസാന സമയത്ത് പ്രതിരോധകോട്ട സിറ്റി കാത്ത് സൂക്ഷിച്ചതോടെ സീസണിലെ രണ്ടാം ജയം സിറ്റി സ്വന്തമാക്കി. ഏഴ് പോയിന്റുള്ള സിറ്റി ലിവര്‍പൂളിന് താഴെ രണ്ടാം സ്ഥാനത്താണ്.രണ്ടാം മത്സരത്തില്‍ ടോട്ടനത്തിനോട് സിറ്റി സമനില വഴങ്ങിയിരുന്നു.

Story first published: Monday, August 26, 2019, 9:28 [IST]
Other articles published on Aug 26, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X