Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയെ വീഴ്ത്തി ലിവര്‍പൂള്‍; ടോട്ടനത്തിനും ലെസ്റ്ററിനും ജയം, റയല്‍ മാഡ്രിഡിഡിന് സമനില തുടക്കം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിയെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് യര്‍ഗന്‍ ക്ലോപിന്റെ ശിഷ്യന്മാര്‍ ലംപാര്‍ഡിന്റെ ചെല്‍സിയെ തകര്‍ത്തത്. ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ചെല്‍സിയുടെ ആന്‍ഡ്രിയാസ് ക്രിസ്റ്റിന്‍സന്‍ ചുവപ്പ് കണ്ട് പുറത്തുപോയതാണ് ടീമിന് തിരിച്ചടിയായത്. 10 പേരായി ചുരുങ്ങിയ ചെല്‍സിയുടെ പരിമിതിയെ ലിവര്‍പൂള്‍ നിര മുതലെടുത്തു.

സാദിയോ മാനെ

50ാം മിനുട്ടിലും 54ാം മിനുട്ടിലും സാദിയോ മാനെയാണ് ലിവര്‍പൂളിനായി വലകുലുക്കിയത്. 75ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ജോര്‍ജിഞ്ഞോ പാഴാക്കിയതും ചെല്‍സിക്ക് തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡിനെയാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ജോസ് മൗറീഞ്ഞോയുടെ ടോട്ടനം സതാംപ്റ്റണെതിരേ തകര്‍പ്പന്‍ ജയമാണ് നേടിയത്. സണ്‍ഹ്യൂങ് മിന്‍ നാല് ഗോളുമായി തിളങ്ങിയ മത്സരത്തില്‍ 5-2നാണ് സ്പര്‍സ് വിജയം അക്കൗണ്ടിലാക്കിയത്. ടോട്ടനത്തില്‍ തിരിച്ചെത്തിയ ഗാരത് ബെയ്‌ലിന് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല.

ടോട്ടനത്തിന്റെ ശക്തമായ തിരിച്ചുവരവ്

ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമായിരുന്നു ടോട്ടനത്തിന്റെ ശക്തമായ തിരിച്ചുവരവ്. 32ാം മിനുട്ടില്‍ ഡാനി ഇന്‍ഗസ് സതാംപ്റ്റണിന്റെ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ ആദ്യ പകുതിയുടെ അധിക സമയത്ത് സണ്‍ഹ്യൂങ് മിന്‍ ഗോള്‍ മടക്കി. 47,64,73 മിനുട്ടുകളിലും സണ്‍ഹ്യൂങ് മിന്‍ ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. 82ാം മിനുട്ടില്‍ ഹാരി കെയ്ന്‍ ടോട്ടനത്തിന്റെ സ്‌കോര്‍ബോര്‍ഡില്‍ അഞ്ചാം ഗോള്‍ ചേര്‍ത്തു. 90ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഇന്‍ഗസ് സതാംപ്റ്റണിന് രണ്ടാം ഗോള്‍ സമ്മാനിച്ചു.

ലെസ്റ്റര്‍ സിറ്റി

ലെസ്റ്റര്‍ സിറ്റിയും തകര്‍പ്പന്‍ ജയം ആഘോഷിച്ചു. ബേണ്‍ലിയെ 4-2നാണ് ലെസ്റ്റര്‍ തകര്‍ത്തത്. 10ാം മിനുട്ടില്‍ ക്രിസ് വുഡിലൂടെ ബേണ്‍ലി ആദ്യം മുന്നിലെത്തിയപ്പോള്‍ 20ാം മിനുട്ടില്‍ ഹാര്‍വി ബേമസ് ലെസ്റ്ററിനായി ഗോള്‍ മടക്കി. 50ാം മിനുട്ടില്‍ എറിക് പീയേറ്റേഴ്‌സിന്റെ സെല്‍ഫ് ഗോളില്‍ ലെസ്റ്റര്‍ രണ്ടാം ഗോള്‍ നേടിയപ്പോള്‍ 61ാം മിനുട്ടില്‍ ജെയിംസ് ജെസ്റ്റിന്‍ മൂന്നാം ഗോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. 73ാം മിനുട്ടില്‍ ജിമ്മി ഡൂണിയുടെ ഗോളില്‍ ബേണ്‍ലി സ്‌കോര്‍ബോര്‍ഡില്‍ രണ്ടാം ഗോള്‍ ചേര്‍ത്തപ്പോള്‍ 79ാം മിനുട്ടില്‍ ഡെന്നിസ് പ്രയറ്റ് ലെസ്റ്ററിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

പിഎസ്ജി

ലാലിഗയിലെ ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ഗോള്‍രഹിത സമനില. റയല്‍ സോസിഡാഡാണ് നിലവിലെ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ചത്. കരിം ബെന്‍സീമ,വിനീഷ്യസ് ജൂനിയര്‍,കര്‍വാചല്‍,മോഡ്രിച്ച്,സെര്‍ജിയോ റാമോസ് എന്നിവരെല്ലാം റയല്‍ നിരയിലുണ്ടായിരുന്നു. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി എതിരില്ലാത്ത മൂന്ന് ഗോളിന് നൈസിനെ തോല്‍പ്പിച്ചു. 38ാം മിനുട്ടില്‍ എംബാപ്പെ,45ാം മിനുട്ടില്‍ ഏഞ്ചല്‍ ഡി മരിയ,66ാം മിനുട്ടില്‍ മാര്‍ക്കിഞ്ഞോസ് എന്നിവരാണ് പിഎസ്ജിക്കുവേണ്ടി ലക്ഷ്യം കണ്ടത്. ആദ്യ രണ്ട് മത്സരവും തോറ്റ പിഎസ്ജി തുടര്‍ച്ചയായ രണ്ടാം ജയമാണ് നേടിയത്.

Story first published: Monday, September 21, 2020, 9:31 [IST]
Other articles published on Sep 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+