Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തേരോട്ടം തുടര്‍ന്ന് ലിവര്‍പൂള്‍, ചെല്‍സിയെ സമനിലയില്‍ പൂട്ടി ലെസ്റ്റര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ വിജയക്കുതിപ്പ് തുടരുന്നു. സതാംപ്റ്റണെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയം നേടിയത്. 47ാം മിനുട്ടില്‍ ചേംബര്‍ലെയ്‌നിലൂടെ അക്കൗണ്ട് തുറന്ന ലിവര്‍പൂളിന് 60ാം മിനുട്ടില്‍ ഹെന്‍ഡേഴ്‌സണ്‍ രണ്ടാം ഗോള്‍ സമ്മാനിച്ചു. 72ാം മിനുട്ടിലും 90ാം മിനുട്ടിലും വലകുലുക്കി മുഹമ്മദ് സലാഹ് ലിവര്‍പൂളിന്റെ ഗോള്‍വേട്ട പൂര്‍ത്തിയാക്കി. തോല്‍വി അറിയാതെ കുതിക്കുന്ന ചെമ്പട 73 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 51 പോയിന്റാണുള്ളത്.

അതേ സമയം ചെല്‍സി-ലെസ്റ്റര്‍ സിറ്റി സൂപ്പര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് നാല് ഗോളും പിറന്നത്. 46ാം മിനുട്ടില്‍ റൂഡിഗര്‍ ചെല്‍സിയെ മുന്നിലെത്തിച്ചപ്പോള്‍ 54ാം മിനുട്ടില്‍ ഹാര്‍വി ബാര്‍നിസ് ലെസ്റ്ററിനെ ഒപ്പമെത്തിച്ചു. 64ാം മിനുട്ടില്‍ ബെഞ്ചമിന്‍ ചില്‍വെല്ലിന്റെ ഗോളില്‍ ലെസ്റ്റര്‍ ലീഡെടുത്തെങ്കിലും 71ാം മിനുട്ടില്‍ റൂഡിഗര്‍ വീണ്ടും ചെല്‍സിയുടെ രക്ഷകനായി. 49 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്തും 41 പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തുമാണ്.

liverpool

മറ്റൊരു മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡിനെ എവര്‍ട്ടന്‍ 3-2ന് തകര്‍ത്തു. യെറി മിന (46,49) ഇരട്ടഗോള്‍ നേടിയപ്പോള്‍ തിയോ വാല്‍ക്കോട്ടും (90) എവര്‍ട്ടനുവേണ്ടി വലകുലുക്കി. 71ാം മിനുട്ടില്‍ ഫാബിയന്‍ ഡെല്‍ഫ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിട്ടും എവര്‍ട്ടനിന്റെ ജയത്തെ തടുക്കാന്‍ വാറ്റ്‌ഫോര്‍ഡിനായില്ല.ആദം മസീന (10), റോബര്‍ട്ടോ പെരീയ (42) എന്നിവരാണ് വാറ്റ്‌ഫോര്‍ഡിനുവേണ്ടി വലകുലുക്കിയത്. 33 പോയിന്റുള്ള എവര്‍ട്ടന്‍ ഒമ്പതാം സ്ഥാനത്താണ്. തരംതാഴ്ത്തല്‍ ഭീഷണിനേരിട്ട് വാറ്റ്‌ഫോര്‍ഡ് 19ാം സ്ഥാനത്തും. മറ്റ് മത്സരങ്ങളില്‍ ബോണ്‍മൗത്ത് 2-1ന് ആസ്റ്റണ്‍ വില്ലയേയും ഷെഫീല്‍ഡ് യുണൈറ്റഡ് 1-0ന് ക്രിസ്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചു.

Story first published: Sunday, February 2, 2020, 9:40 [IST]
Other articles published on Feb 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+