ടോട്ടനത്തേയും തകര്‍ത്തു, പ്രീമിയര്‍ ലീഗില്‍ വമ്പന്‍ റെക്കോര്‍ഡുമായി ലിവര്‍പൂള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗിലെ സൂപ്പര്‍ കോച്ചുമാരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിന് ജയം. യര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പ്പൂള്‍ ഹോസെ മൗറീന്യോയുടെ ടോട്ടനം ഹോട്‌സ്പറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ഇതോടെ പോയന്റ് പട്ടികയില്‍ കുതിപ്പ് നടത്തിയ ലിവര്‍പൂള്‍ വമ്പന്‍ റെക്കോര്‍ഡും സ്വന്തമാക്കി. ലീഗിലെ 21 മത്സരങ്ങളില്‍ നിന്നും 61 പോയന്റുമായി ലിവര്‍പൂള്‍ ബഹുദൂരം മുന്നിലാണ്.

റോബര്‍ട്ട് ഫിര്‍മിനോ 37-ാം മിനിറ്റില്‍ നേടിയ ഏക ഗോളിലാണ് ലിവര്‍പൂള്‍ ടോട്ടനത്തെ തോല്‍പ്പിച്ചത്. മത്സരത്തില്‍ തികഞ്ഞ ആധ്യപത്യം നേടിയ ലിവര്‍പൂളിനേക്കാള്‍ കൂടുതല്‍ ഗോളാക്രമണങ്ങള്‍ നടത്താന്‍ ടോട്ടനത്തിന് കഴിഞ്ഞു. എന്നാല്‍, അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ടീം പരാജയപ്പെട്ടു. പ്രതിരോധത്തിലൂന്നിയ കളിയാണ് ടോട്ടനം പുറത്തെടുത്തത്. ലിവര്‍പൂള്‍ മുന്നേറ്റത്തെ ചെറുക്കാന്‍ കഴിഞ്ഞത് കൂടുതല്‍ ഗോളുകളില്‍നിന്നും ടോട്ടനത്തെ രക്ഷിച്ചു.

ചെല്‍സിക്കും യുണൈറ്റഡിനും വമ്പന്‍ ജയം, ആഴ്‌സണലിന് സമനില, ലെസ്റ്ററിന് തോല്‍വി

പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ 21 കളികളില്‍നിന്നും 20 വിജയങ്ങള്‍ നേടിയ ലിവര്‍പൂള്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി. യൂറോപ്യന്‍ ലീഗിലെ മറ്റൊരു ടീമിനും ഇത്രയും ജയത്തോടെ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ ജയങ്ങള്‍ നേടാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്നും കളിക്കാര്‍ക്കുള്ള ബഹുമതിയാണിതെന്നും ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ലീഗില്‍ ഒരു മത്സരത്തിലും ലിവര്‍പൂള്‍ തോറ്റിട്ടില്ല. പ്രീമിയര്‍ ലീഗ് പാതിവഴി എത്തുമ്പോഴേക്കും രണ്ടാംസ്ഥാനക്കാര്‍ക്കെതിരെ 16 പോയന്റ് ലീഡ് നേടാന്‍ ലിവര്‍പൂളിന് കഴിഞ്ഞു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, January 12, 2020, 12:07 [IST]
Other articles published on Jan 12, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X