വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അലിസണ് പിന്നാലെ അഡ്രിയാനും പരിക്ക്; ലിവര്‍പൂളില്‍ ഗോള്‍കീപ്പര്‍ക്ക് ക്ഷാമം

ലണ്ടന്‍: അലിസണ്‍ ബെക്കറുടെ പരിക്കിന് പിന്നാലെ അഡ്രിയാനും പരിക്കേറ്റത് ലിവര്‍പൂളിന് തിരിച്ചടിയാവുന്നു. ആദ്യ രണ്ട് ഗോള്‍കീപ്പര്‍മാര്‍ക്കും പരിക്കേറ്റതോടെ മൂന്നാമനെ തേടേണ്ട അവസ്ഥയാണ് ലിവര്‍പൂളിനുള്ളത്. പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് തുടക്കമായതിനാല്‍ത്തന്നെ മികച്ച ഗോളിയുടെ അഭാവം ക്ലബ്ബിന് തിരിച്ചടിയാവാനുള്ള സാധ്യതയേറെയാണ്. ടീമിന്റെ ഒന്നാം നമ്പര്‍ ഗോളി അലിസണ്‍ ബെക്കറിന് പരിക്കേറ്റത് ക്ലബ്ബിന് കടുത്ത തിരിച്ചടിയായിരുന്നു.

ഇതോടെ ചെല്‍സിക്കെതിരായ സൂപ്പര്‍കപ്പ് ഫൈനലില്‍ അഡ്രിയാന് അവസരം ലഭിച്ചു. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ടീമിന്റെ വിജയ ശില്‍പ്പിയായി അഡ്രിയാന്‍ ശോഭിച്ചു. ടീമിന്റെ വിജയാഘോഷത്തിനിടെ ആരാധകന്റെ അപ്രതീക്ഷിത ആക്രമണത്തിലാണ് അഡ്രിയാന് പരിക്കേറ്റത്. കാല്‍ക്കുഴക്ക് പരിക്കേറ്റ അഡ്രിയാന്‍ സതാംപ്റ്റണിനെതിരായ മത്സരത്തിനുണ്ടാവില്ലെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

adrian

നാല് വിക്കറ്റുമായി ലസിത്; ന്യൂസീലന്‍ഡ് ബാറ്റിങ് നിര പൊരുതുന്നു നാല് വിക്കറ്റുമായി ലസിത്; ന്യൂസീലന്‍ഡ് ബാറ്റിങ് നിര പൊരുതുന്നു

മൂന്നാം ഗോളിയുടെ പ്രകടനം മോശമായി ക്ലബ്ബിന് തോല്‍വി ഏല്‍ക്കേണ്ടിവന്നാല്‍ കിരീട പ്രയാണത്തിനത് തിരിച്ചടിയാവും. ഇരു ഗോളിമാരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ അലിസണ്‍ ബെക്കര്‍ ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിക്കുമെന്നാണ് ക്ലോപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രീ സീസണില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താതിരുന്ന ലിവര്‍പൂള്‍ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ടാണ് പുതിയ സീസണിലേക്കുള്ള വരവറിയിച്ചത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിനുവേണ്ടി മുഹമ്മദ് സലാഹടക്കം മികച്ച പ്രകടനം പുറത്തെടുത്തത് പരിശീലകനും ആശ്വാസമാകുന്നു. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ നോര്‍വിച്ചിനെ ഒന്നിനെതിരേ നാല് ഗോളിന് ലിവര്‍പൂള്‍ തകര്‍ത്തിരുന്നു.

Story first published: Saturday, August 17, 2019, 10:44 [IST]
Other articles published on Aug 17, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X