Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ ജയം, മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുരുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ചെല്‍സി. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത നാല് ഗോളിനാണ് ലംപാര്‍ഡിന്റെ ശിഷ്യന്മാര്‍ തകര്‍ത്തത്. സ്വന്തം തട്ടകത്തില്‍ തകര്‍ത്താടിയ ചെല്‍സി രണ്ടാം പകുതിയിലാണ് നാല് ഗോളും നേടിയത്. 4-2-3-1 ഫോര്‍മേഷനില്‍ ബൂട്ടണിഞ്ഞ ചെല്‍സിക്കെതിരേ 4-4-2 ഫോര്‍മേഷനിലാണ് ക്രിസ്റ്റല്‍ പാലസ് ഇറങ്ങിയത്. ആദ്യ പകുതിയില്‍ ചെല്‍സിയുടെ മുന്നേറ്റത്തെ ശക്തമായി തടുത്തിടാന്‍ ക്രിസ്റ്റല്‍ പാലസിന് സാധിച്ചുവെങ്കിലും രണ്ടാം പകുതിയില്‍ ചെല്‍സി ക്രിസ്റ്റലിന്റെ പ്രതിരോധ കോട്ട തകര്‍ത്തു. 50ാം മിനുട്ടില്‍ ബെഞ്ചമിന്‍ ചില്‍വെല്ലാണ് ചെല്‍സിക്കായി ആദ്യം വലകുലുക്കിയത്. ലീഡെടുത്തതോടെ കടന്നാക്രമിച്ച ചെല്‍സി 66ാം മിനുട്ടില്‍ കുര്‍ട്ട് സൗമ്യയുടെ ഗോളിലൂടെ ലീഡുയര്‍ത്തി.

78ാം മിനുട്ടിലും 82ാം മിനുട്ടിലും ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയിലാക്കി ജോര്‍ജീഞ്ഞോ ചെല്‍സിയുടെ സ്‌കോര്‍ ബോര്‍ഡ് പൂര്‍ത്തിയാക്കി. 7 പോയിന്റുള്ള ചെല്‍സി നിലവില്‍ നാലാം സ്ഥാനത്താണ്. അതേ സമയം അവസാന സീസണില്‍ കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇത്തവണ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. അവസാന മത്സരത്തില്‍ ലീഡ്‌സിനോട് 1-1 സമനില വഴങ്ങിയിരിക്കുകയാണ് സിറ്റി. സന്ദര്‍ശകരായെത്തിയ സിറ്റിയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ലീഡ്‌സ് കാഴ്ചവെച്ചത്. 4-3-3 എന്ന പതിവ് ഫോര്‍മേഷനില്‍ ഇറങ്ങിയ സിറ്റിയെ 4-1-4-1 ഫോര്‍മേഷനില്‍ ഇറങ്ങിയാണ് ലീഡ്‌സ് പ്രതിരോധിച്ചത്. 17ാം മിനുട്ടില്‍ ടോറസിന്റെ അസിസ്റ്റില്‍ റഹിം സ്‌റ്റെര്‍ലിങ് സിറ്റിയെ മുന്നിലെത്തിച്ചെങ്കിലും 59ാം മിനുട്ടില്‍ റോഡ്രിഗോയുടെ ഗോളില്‍ ലീഡ്‌സ് സമനില പിടിക്കുകയായിരുന്നു. നാല് മത്സരത്തില്‍ നിന്ന് ഏഴ് പോയിന്റുമായി ലീഡ്‌സ് അഞ്ചാം സ്ഥാനത്തും 3 മത്സരത്തില്‍ നിന്ന് നാല് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി 11ാം സ്ഥാനത്തുമാണ്.

chelsea

മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ ന്യൂകാസില്‍ യുണൈറ്റഡ് 3-1ന് തോല്‍പ്പിച്ചു. 14ാം മിനുട്ടില്‍ അലന്‍ സെയ്ന്റ് മാക്‌സിമിന്‍ ന്യൂകാസിലിനെ മുന്നിലെത്തിച്ചപ്പോള്‍ 65ാം മിനുട്ടില്‍ കാലും വില്‍സന്‍ ലീഡുയര്‍ത്തി. 77ാം മിനുട്ടില്‍ കാലും വില്‍സന്‍ പെനാല്‍റ്റിയിലൂടെ മൂന്നാം ഗോളും സമ്മാനിച്ചു. 61ാം മിനുട്ടില്‍ ആഷ്‌ളി വെസ്റ്റ്‌വുഡാണ് ബേണ്‍ലിയുടെ ആശ്വാസ ഗോള്‍ നേടിയത്. എവര്‍ട്ടന്‍ 4-2ന് ബ്രൈറ്റണെയും പരാജയപ്പെടുത്തിയത്. ഡൊമിനിക് കാല്‍വര്‍ട്ട് ലെവിന്റെ ഗോളില്‍ മുന്നിലെത്തിയ എവര്‍ട്ടന് യാറി മിനെ രണ്ടാം ഗോള്‍ സമ്മാനിച്ചു. 52ാം മിനുട്ടിലും 70ാം മിനുട്ടിലും ജെയിംസ് റോഡ്രിഗസാണ് അവശേഷിക്കുന്ന രണ്ട് ഗോളുകള്‍ നേടിയത്.

ബുണ്ടസ്ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫ്രയ്ബര്‍ഗിനെ 4-0ന് പരാജയപ്പെടുത്തി. 31ാം മിനുട്ടില്‍ എര്‍ലിങ് ഹാലന്‍ഡിലൂടെ ഡോര്‍ട്ട്മുണ്ട് മുന്നിലെത്തിയപ്പോള്‍ 47ാം മിനുട്ടില്‍ എംറി ക്യാന്‍ ലീഡുയര്‍ത്തി. 66ാം മിനുട്ടില്‍ ഹാലന്‍ഡ് മൂന്നാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഫെലിക്‌സ് പാസ്‌ലാക്ക് നാലാം ഗോള്‍ നേടി.

Story first published: Sunday, October 4, 2020, 10:06 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+