Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇസ്ലാം സ്ലിമാനിക്കായി ലെയ്സെസ്റ്റര്‍ ശ്രമം തുടങ്ങി

ലണ്ടന്‍: നിലവിലുള്ള ചാംപ്യന്മാരായ ലെയ്സെസ്റ്റര്‍ സിറ്റിയുടെ പുതിയ സീസണിലെ തുടക്കം അത്ര ഗംഭീരമല്ല. പോയിന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്തുള്ള ക്ലബ്ബ് തിരിച്ചുവരാനുള്ള തീവ്രശ്രമത്തിലാണ്.

സ്‌കോറിങിലുള്ള പോരായ്മയാണ് ടീമിന് തിരിച്ചടിയാകുന്നതെന്ന് തിരിച്ചറിഞ്ഞ മാനേജ്മെന്റ് സ്പോര്‍ട്ടിങ് ലിസ്ബണ്‍ താരമായ ഇസ്ലാം സ്ലിമാനിയെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ്.

islamslimani

46 മത്സരങ്ങളില്‍ നിന്നും 31 ഗോളുകള്‍ നേടിയിട്ടുള്ള ഇസ്ലാം അള്‍ജീരിയന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു. ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ രാജ്യത്തിനുവേണ്ടി രണ്ടു ഗോള്‍ നേടിയിട്ടുണ്ട്.

2013 മുതല്‍ ടീമംഗമായ ഇസ്ലാമിന്റെ ട്രാന്‍സ്ഫറിന് ഏകദേശം 40 മില്യന്‍ യൂറോയാണ് സ്പോര്‍ട്ട് ലിസ്ബണ്‍ ആവശ്യപ്പെടുന്നത്. ഏകദേശം മുന്നൂറ് കോടിയോളം ഇന്ത്യന്‍ രൂപ.38 മത്സരങ്ങളില്‍ നിന്നും 81 പോയിന്റുമായാണ് ലെയ്സെസ്റ്റര്‍ കഴിഞ്ഞ തവണ ചാംപ്യന്മാരായത്. ആഴ്സണലും ടോട്ടന്‍ഹാമുമായിരുന്നു തൊട്ടു പിറകില്‍.

Story first published: Monday, August 29, 2016, 14:09 [IST]
Other articles published on Aug 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+