Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് സമനിലപ്പൂട്ട്, എവര്‍ട്ടന് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലിന് സമനിപ്പൂട്ട്. വാറ്റ്‌ഫോര്‍ഡ് സ്വന്തം തട്ടകത്തില്‍ ഗണ്ണേഴ്‌സിനെ 2-2 സമനിലയില്‍ തളയ്ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ആഴ്‌സണല്‍ കളി കൈവിട്ടത്. 4-1-2-1-2 എന്ന വ്യത്യസ്തമായ ഫോര്‍മാഷനിലിറങ്ങിയ ആഴ്‌സണല്‍ 21ാം മിനുട്ടില്‍ ലീഡെടുത്തു.കൊലാസിനാക്കിന്റെ അസിസ്റ്റില്‍ ഔബ്‌മെയാങ്ങാണ് വലകുലുക്കിയത്.

32ാം മിനുട്ടില്‍ നൈലിസിന്റെ അസിസ്റ്റില്‍ ഔബ്‌മെയാങ് വീണ്ടും വലകുലുക്കിയതോടെ ആദ്യ പകുതി എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്‌സണലിന് സ്വന്തം.എന്നാല്‍ രണ്ടാം പകുതിയില്‍ വാറ്റ്‌ഫോര്‍ഡ് ശക്തമായി തിരിച്ചടിച്ചു.53ാം മിനുട്ടില്‍ ടോം ക്ലവര്‍ലിയിലൂടെ വാറ്റ്‌ഫോര്‍ഡ് ആദ്യ ഗോള്‍ മടക്കി. 81ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് വാറ്റ്‌ഫോര്‍ഡ് സമനില ഒപ്പിച്ചത്.റോബര്‍ട്ടോ പെരെയ്‌റയാണ് കിക്ക് ലക്ഷ്യത്തിലെത്തിച്ചത്.സീസണിലെ രണ്ടാം സമനില ഏറ്റുവാങ്ങിയ ആഴ്‌സണല്‍ എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.വാറ്റ്‌ഫോര്‍ഡ് ്‌വസാന സ്ഥാനത്തും.

vatford

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടനെ ബോണ്‍മൗത്ത് 3-1ന് തോല്‍പ്പിച്ചു. സന്ദര്‍ശകരായെത്തിയ എവര്‍ട്ടനെതിരേ 23ാം മിനുട്ടില്‍ കാലും വില്‍സനിലൂടെ ബോണ്‍മൗത്ത് ലീഡെടുത്തു. എന്നാല്‍ 44ാം മിനുട്ടില്‍ ഡൊമിനിക് കാല്‍വര്‍ട്ട് ലെവിനിലൂടെ എവര്‍ട്ടന്‍ ഗോള്‍മടക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി പൂര്‍ണമായും വരുതിയിലാക്കിയ ആതിഥേയര്‍ വിജയം പിടിച്ചെടുത്തു. 67ാം മിനുട്ടില്‍ റിയാന്‍ ഫ്രേസറും 72ാം മിനുട്ടില്‍ കാലും വില്‍സനുമാണ് രണ്ടാം പകുതിയില്‍ ബtuണ്‍മൗത്തിനായി ഗോള്‍ നേടിയത്. ഏഴ് പോയിന്റുള്ള ബtuണ്‍മൗത്ത് ഏഴാമതും തുല്യ പോയിന്റുള്ള എവര്‍ട്ടന്‍ 11ാമതുമാണ്.

Story first published: Monday, September 16, 2019, 9:53 [IST]
Other articles published on Sep 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+