വലകുലുക്കി ലാക്കസാറ്റയും ഔബമെയാങും; വിജയം തുടര്‍ന്ന് ഗണ്ണേഴ്‌സ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ആഴ്‌സണല്‍. ബേണ്‍ലിയെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ആഴ്‌സണല്‍ കീഴക്കിയത്. ആദ്യാവസാനം കടുത്ത പോരാട്ടം ബേണ്‍ലി പുറത്തെടുത്തെങ്കിലും തട്ടകത്തിന്റെ ആധിപത്യം ഗണ്ണേഴ്‌സ് മുതലാക്കുകയായിരുന്നു.അലക്‌സാണ്ടര്‍ ലാക്കസാറ്റയുടെയും ഔബ്‌മെയാങിന്റെയും ഗോളുകളാണ് ആഴ്‌സണലിനെ തുണച്ചത്.
അവസാന സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ആഴ്‌സണലിന് സ്വപ്‌നതുല്യമായ തുടക്കമാണ് ഇത്തവണ ലഭിച്ചത്.ബേണ്‍ലിക്കെതിരേ സ്വന്തം തട്ടകത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഉനായ് എമറി ആഴ്‌സണലിനെ വിന്യസിച്ചത്.അലക്‌സാണ്ടര്‍ ലാക്കസാറ്റയെ മുഖ്യ സ്‌ട്രൈക്കറാക്കിയപ്പോള്‍ ഔബ്‌മെയാങ്,സെബല്ലോസ്,നെല്‍സണ്‍ എന്നിവരെ തൊട്ടുപിന്നില്‍ വിന്യസിച്ചു. 68 ശതമാനം പന്തടക്കത്തില്‍ ആഴ്‌സണല്‍ മുന്നിട്ട് നിന്നപ്പോള്‍ 16നെതിരേ 18 ഗോള്‍ ശ്രമവുമായി ബേണ്‍ലി കരുത്തുകാട്ടി. 13ാം മിനുട്ടില്‍ത്തന്നെ ആതിഥേയര്‍ വലകുലുക്കി.സെബല്ലോസിന്റെ പാസില്‍ ലാക്കസാറ്റയാണ് ഗണ്ണേഴ്‌സിന്റെ അക്കൗണ്ട് തുറന്നത്. ഗോള്‍ വഴങ്ങിയതോടെ ശക്തമായി തിരിച്ചടിച്ച ബേണ്‍ലി 43ാം മിനുട്ടില്‍ സമനില പിടിച്ചു.ബേണിസാണ് ബേണ്‍ലിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിക്ക് വിസില്‍ ഉയരുമ്പോള്‍ ഇരു ടീമും 1-1 സമനിലയിലായിരുന്നു.

രണ്ടാം പകുതിയില്‍ പകരക്കാരെ ഇറക്കി ഇരു കൂട്ടരും തന്ത്രം മെനഞ്ഞു. 64ാം മിനുട്ടിലാണ് മത്സരത്തിന്റെ വിധി എഴുതിയ ഗോള്‍ പിറന്നത്. ഇത്തവണയും സെബല്ലോസ് ഗോളിന് വഴിതുറന്നപ്പോള്‍ ഔബ്‌മെയാങിന് പിഴച്ചില്ല. പിന്നീടുള്ള സമയത്ത് മികച്ച പ്രതിരോധം പുറത്തെടുത്ത ഗണ്ണേഴ്‌സ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂകാസിലിനെ 1-0ന് തകര്‍ത്ത ഗണ്ണേഴ്‌സ് രണ്ട് മത്സരത്തില്‍ നിന്ന് ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications