ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ മത്സരക്രമം പ്രഖ്യാപിച്ചു.. തുടക്കത്തിലേ തീപാറും പോരാട്ടങ്ങൾ..
അടുത്ത സീസണിലേക്കുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു.തുടക്കത്തിലെ തീപാറും പോരാട്ടങ്ങൾക്കാണ് പ്രീമിയർ ലീഗ് സാക്ഷ്യം വഹിക്കുക. ഓഗസ്റ്റ് 11-ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ആഴ്‌സനലിനെ നേരിടും.ആഴ്‌സണലിന്റെ തട്ടകമായ എമിരേറ്റ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.കഴിഞ്ഞ സീസണിൽ പെപ് ഗ്വാര്‍ഡിയോളയുടെ തോളിലേറി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ചുടിയതാണ് ഫുട്ബോൾ ലോകം കണ്ടത്.അതുകൊണ്ടുതന്നെ തുടക്കം മുതലേ പെപിനെയും സംഘത്തെയും പിടിച്ചുകെട്ടാനായിരിക്കും മുൻനിര ക്ലബ്ബുകളുടെ ശ്രമം.ഒരു പതിറ്റാണ്ട് ആഴ്‌സനലിന്റെ മുഖമുദ്രയായ പരിശീലകൻ ആഴ്‌സണ്‍ വെംഗര്റിന് ശേഷം ആഴ്‌സണലിലെത്തിയ യുനായ് എമ്റിയുടെ കിഴിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ആഴ്‌സണൽ ടീമായിരിക്കും മത്സരത്തിലെ ഫേവറേറ്റുകൾ.

സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ മുൻ പ്രീമിയർ ലീഗ് ജേതാക്കളായ ലെസ്റ്റർ സിറ്റിയാണ്.പ്രീമിയർ ലീഗിൽ പുതിയ കുതിപ്പിനൊരുങ്ങുന്ന യുണൈറ്റഡ് ജയം ലക്ഷ്യമിട്ടായിരിക്കും കളത്തിലിറങ്ങുക.യൂറോപ്പിൽ പുതുഭാവമാറ്റങ്ങൾ സൃഷ്ടിക്കാനൊരുങ്ങുന്ന ലിവർപൂളിന് എതിരാളികൾ വെസ്റ്റ് ഹാം യുണൈറ്റഡാണ്.ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലാണ് മത്സരം .പ്രീമിയർ ലീഗിൽ ചരിത്രങ്ങൾ സൃഷ്ട്ടിച്ചുള്ള പരിശീലകൻ മാനുൽ പെല്ലിഗ്രിനിയുടെ കിഴിലിറങ്ങുന്ന വെസ്റ്റ് ഹാമിന്റെ പോരാട്ടവും ശ്രദ്ധേയമായിരിക്കും.
ന്യൂകാസിലിനെതിരെ അവരുടെ മൈതാനത്താണ് ടോട്ടൻഹാം പുതു സീസണിൽ അരങ്ങേറ്റം കുറിക്കുക.നീലപ്പടയായ ചെൽസിക്ക് തുടക്കം എവേ മത്സരമാണ്. ഹഡേഴ്സ്ഫീൽഡ് ടൗണാണ് ചെൽസിയുടെ എതിരാളികൾ. ആഴ്ചയിലെ ആദ്യ മത്സരങ്ങളിൽ ഫൂൾഹാം ക്രിസ്റ്റൽ പാലസിനേയും, സതാംപ്ടൻ ബേൺലിയേയും, വാറ്റ്ഫോർഡ് ബ്രൈട്ടനേയും,പ്രീമിയർ ലീഗിലെ പുതുമുഖങ്ങളായ വോൾവറാംപ്ടൻ എവർട്ടനെയും കാർഡിഫ് സിറ്റി ബേൺമൊത്തിനെയും നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications