ന്യൂയോര്‍ക്ക്: പോര്‍ച്ചുഗലിന്റെ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു അപൂര്‍വ്വനേട്ടം. ശതകോടീശ്വരനായി മാറിയ ലോകത്തിലെ തന്നെ ആദ്യ ഫുട്ബോളറെന്ന റെക്കോര്‍ഡിന് റൊണാള്‍ഡോ അവകാശിയായി. തന്റെ മുഖ്യ എതിരാളിയും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസ്സിയെ പിന്തള്ളിയാണ് അദ്ദേഹം നേട്ടം സ്വന്തമാക്കിയത്. 105 മില്ല്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോയുടെ വരുമാനമെന്ന് ഫോബ്സ് മാസിക പുറത്തുവിട്ടു.
2020ല്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ 100 സെലിബ്രിറ്റികളുടെ ലിസ്റ്റ് ഫോബ്സ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ റൊണാള്‍ഡോ നാലാമതും മെസ്സി അഞ്ചാംസ്ഥാനത്തുമാണ്. ശത കോടീശ്വരനെന്ന പദവിയിലെത്തിയ ലോകത്തിലെ മൂന്നാമത്തെ മാത്രം അത്ലറ്റ് കൂടിയാണ് റൊണാള്‍ഡോ. അമേരിക്കയുടെ ഗോള്‍ഫ് ഇതിഹാസം ഗൈര്‍ വുഡ്സ് (2009), ബോക്സിങ് ഇതിഹാസം ഫ്ളോയ്ഡ് മെയ്വെതര് (2017) എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
സച്ചിന് എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്, പക്ഷെ കംപ്ലീറ്റ് ക്രിക്കറ്ററല്ല! തിരഞ്ഞെടുത്തത് ലീ
ഓസീസ് താരങ്ങള്‍ കോലിയെ ഭയന്നു, കാരണം ഐപിഎല്‍... ക്ലാര്‍ക്കിന് ഫിഞ്ചിന്റെ മറുപടി
എന്നാല്‍ ഫുട്ബോളിലെ ആദ്യ ശതകോടീശ്വരനായി മാറിയതില്‍ റൊണാള്‍ഡോയ്ക്കു അഭിമാനിക്കാം. 17 വര്‍ഷം നീണ്ട ഫുട്ബോള്‍ കരിയറില്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം 650 മില്ല്യണ്‍ ഡോളറാണ് (ഫുട്ബോളില്‍ നിന്നുള്ള ശമ്പളം മാത്രം). 2022 ജൂണില്‍ യുവന്റസുമായുള്ള തന്റെ കരിയര്‍ അവസാനിക്കുമ്പോഴേക്കും ഇത് 765 മില്ല്യണ്‍ ഡോളറായി ഉയരും. ആകെ വരുമാനത്തിലെ ശേഷിച്ച 350 മില്ല്യണ്‍ ഡോളര്‍ റൊണാള്‍ഡോയ്ക്കു ലഭിക്കുക സ്പോണ്‍സര്‍ഷിപ്പ് കരാറുകളിലൂടെയാണ്.
അതേസമയം, സ്പാനിഷ് വമ്പന്മാരായ മെസ്സിക്കു ശമ്പളമായി മാത്രം ഫുട്ബോളില്‍ നിന്നും ഇതുവരെ ലഭിച്ചത് 605 മില്ല്യണ്‍ ഡോളറാണ്. 2005ലാണ് ബാഴ്സയ്ക്കു വേണ്ടി അദ്ദേഹം ഫുട്ബോൡ അരങ്ങേറിയത്. തൊട്ടുമുമ്പത്തെ വര്‍ഷമായിരുന്നു റൊണാള്‍ഡോയുടെ അരങ്ങേറ്റം. ബാഴ്സയുമായുള്ള കരാര്‍ അവസാനിക്കുമ്പോഴേക്കും റൊണാള്‍ഡോയ്ക്കു പിന്നീലെ മെസ്സിയും ശതകോടീശ്വരനായി മാറും. ലോകത്തിലെ അതിസമ്പന്നരായ കായിക താരങ്ങളില്‍ റൊണാള്‍ഡോയ്ക്കും മെസ്സിക്കും അരികില്‍ മറ്റൊരു താരത്തിനു പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. മേജര്‍ ലീഗ് ബേസ്ബോളില്‍ കളിക്കുന്ന അലെക്സ് റോഡ്രിഡസാണ് വരുമാനത്തിന്റെ കാര്യത്തില്‍ മൂന്നാംസ്ഥാനത്തുള്ളത്. 450 മില്ല്യണ്‍ ഡോളറാണ് താരത്തിന്റെ വരുമാനം.
വരുമാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരാധക പിന്തുണയുടെ കാര്യത്തിലും മെസ്സിക്ക് മുകളിലാണ് റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമില്‍ 200 മില്ല്യണ്‍ ഫോളേവേഴ്സുള്ള ലോകത്തിലെ ആദ്യത്തെയാളായി ഈ വര്‍ഷമാദ്യം റൊണാള്‍ഡോ മാറിയിരുന്നു. വിവിധ സോഷ്യല്‍ മീഡിയകളിലായി 427 മില്ല്യണ്‍ ഫോളോവേഴ്സ് ഇപ്പോള്‍ അദ്ദേഹത്തിനുണ്ട്.