Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെയില്‍സ് കിതച്ചു; റൊണോള്‍ഡോയുടെ കുതിപ്പില്‍ പോര്‍ച്ചുഗല്‍ യൂറോ ഫൈനലില്‍...

ലിയോണ്‍: യൂറോകപ്പില്‍ ചരിത്രം കുറിക്കാനുള്ള വെയില്‍സിന്റെ കുതിപ്പിന് തടയിട്ട് പോര്‍ച്ചുഗല്‍ ഫൈനലില്‍. ആരങ്ങേറ്റ യൂറോപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച വെയില്‍സിനെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ തളച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വെയില്‍സിനെ പരാജയപ്പെടുത്തിയത്.

യൂറോകപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും പോര്‍ച്ചുഗലിന് കളിച്ച് ജയിക്കാനായിരുന്നില്ല. ഈ പേരു ദോഷം തീര്‍ത്താണ് പോര്‍ച്ചുഗല്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. രണ്ടാം പകുതിയില്‍ അടുപ്പിച്ച് രണ്ട് തവണ പോര്‍ച്ചുഗല്‍ വെയില്‍സ് വലകുലുക്കി. മിഡ് ഫീല്‍ഡര്‍ ആറോണ്‍ റാംസെയുടെ അഭാവം വെയില്‍സിന്‍റെ മൊത്തം പ്രകടനത്തെ തന്നെ ബാധിച്ചിരുന്നു.

Cristiano Ronaldo

പോര്‍ച്ചുഗലിനായി നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നാനി എന്നിവരാണ് ഗോള്‍ നേടിയത്. പൊരുതി കളിച്ചാണ് വെയില്‍സ് കലം വിടുന്നത്. കളിയുടെ തുടക്കത്തില്‍ തന്നെ ഇതുവരെ കാണാത്ത പന്തടക്കത്തോടെ പോര്‍ച്ചുഗല്‍ മികച്ച പ്രകടനം കാഴ്ച വച്ചു. വെയില്‍സിന്റെ നായകന്‍ ഗെരത് ബെയലും ടീമും ശക്തമായ പ്രതിരോധവും ആക്രമണവും അഴിച്ച് വിട്ട് കളം കൊഴുപ്പിച്ചു. തുടരത്തുടരെ ഷോട്ടുകളുയര്‍ന്നെങ്കിലും ഇരു ടീമുകള്‍ക്കും ആദ്യപകുതിയില്‍ ഗോള്‍ ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗല്‍ വെയില്‍സ് വലകുലുക്കി കളി നിയന്ത്രണത്തിലെടുത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ ചാട്ടുളിപോലെ പന്ത് വലക്കുള്ളിലേക്ക്. 50-ാം മിനറ്റില്‍ ഇടതുവിങ്ങില്‍ നിന്നും റാഫേല്‍ ഗ്വരെയ്‌റോ ഉയര്‍ത്തി നല്‍കിയ പന്തില്‍ റൊണാള്‍ഡോയുടെ ചാട്ടുളി പോലുള്ള ഹെഡര്‍. ഗോള്‍കീപ്പറിനെ മറികടന്ന് പന്ത് നിഷ്പ്രയാസം വലയിലേക്ക് കുതിച്ചു.

Portugal Wales

ടൂര്‍ണമെന്റില്‍ റൊണാള്‍ഡോയുടെ മൂന്നാം ഗോളായിരുന്നു ഇത്. ആദ്യഗോളിന്റെ ആരവമടങ്ങുംമുന്‍പേ പോര്‍ച്ചുഗല്‍ വീണ്ടും വെയില്‍സിനെ ഞെട്ടിച്ചു. രണ്ടാം ഗോളിന് വഴിയൊരുക്കിയതും പോര്‍ച്ചുഗല്‍ നായകന്‍. 53- ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടു പുറത്തുനിന്ന് പോസ്റ്റ് ലക്ഷ്യമാക്കി റൊണാള്‍ഡോയുടെ ഷോട്ട് നാനി വലയിലേക്ക് തെറിപ്പിച്ചു. പോസ്റ്റിന്റെ ഇടതുമൂല ലക്ഷ്യമാക്കി നീങ്ങിയ പന്തിനെ വെയില്‍സ് പ്രതിരോധനിരയെ നോക്കി നിര്‍ത്തി നാനി വലതുമൂലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. പ്രതീക്ഷിക്കാത്ത നീക്കത്തില്‍ ഗോള്‍കീപ്പറും നിഷ്പ്രഭനായി നിന്നു.

രണ്ട് ഗോള്‍ വഴങ്ങിയതോടെ വെയില്‍സ് ഗോള്‍ മടക്കാനുള്ള സ്രമം തുടങ്ങി. പോര്‍ച്ചുഗല്‍ ഗോള്‍ മുഖത്ത് ആക്രമിച്ച് കളിച്ചെങ്കിലും ഗോളിലേക്ക് വഴിതുറക്കാന്‍ അവര്‍ക്കായില്ല. ലീഡുയര്‍ത്താന്‍ പോര്‍ച്ചുഗലും പരിശ്രമിച്ചുവെങ്കിലും ലക്ഷ്യം കാമാനായില്ല. യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ കളിച്ച മത്സരങ്ങളെല്ലാം അധിക സമയത്താണ് ഗോള്‍ വീണത്. നായകന്റെ മോശം പ്രകടനവും ഫോമില്ലാത്ത താരങ്ങളും പോര്‍ച്ചുഗലിനെ കുറച്ചൊന്നുമല്ല പഴി കേള്‍പ്പിച്ചത്. വിമര്‍ശനങ്ങള്‍ക്കെല്ലാം ചുട്ട മറുപടി നല്‍കി യൂറോയില്‍ കുതിച്ചെത്തിയ വെയില്‍സിനെ പോര്‍ച്ചുഗല്‍ മടക്കിയയച്ചു.

ഏഴു യൂറോ ചാംപ്യന്‍ഷിപ്പുകളില്‍ ആറിലും പോര്‍ച്ചുഗല്‍ സെമിയിലെത്തിയിട്ടുണ്ട്. പക്ഷേ 2004നു ശേഷം ഫൈനലില്‍ കടക്കുന്നത് ഇതാദ്യമാണ്. ജര്‍മനി -ഫ്രാന്‍സ് രണ്ടാം സെമിയിലെ വിജയികള്‍ പോര്‍ച്ചുഗല്ലുമായി ഫൈനലില്‍ ഏറ്റുമുട്ടും.

Story first published: Thursday, July 7, 2016, 9:50 [IST]
Other articles published on Jul 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+