Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിന് മൂന്നാം സ്ഥാനം, സെല്‍ഫ് ഗോളിലും പറങ്കിപ്പട വീണില്ല

മോസ്‌കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിന് മൂന്നാം സ്ഥാനം. മെക്‌സിക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പറങ്കിപ്പട മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

അമ്പത്തിനാലാം മിനുട്ടില്‍ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ മെക്‌സിക്കോയെ അവസാന മിനുട്ടില്‍ പെപെയുടെ ഗോളിലാണ് പോര്‍ച്ചുഗല്‍ സമനില പിടിച്ചത്. അധിക സമയത്ത് അഡ്രിയാന്‍ സില്‍വയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ ജയം സ്വന്തമാക്കി.

portugal-vs-mexic

ലൂയിസ് നെറ്റോയുടെ സെല്‍ഫ് ഗോളാണ് പോര്‍ച്ചുഗലിനെ ഞെട്ടിച്ചത്. എന്നാല്‍ ഡിഫന്‍ഡര്‍ പെപെയിലൂടെ സമനില ഗോള്‍കണ്ടെത്തിയത് ആവേശകരമായി. അധിക സമയത്തെ കളിയില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് പോര്‍ച്ചുഗല്‍ വിജയഗോള്‍ സ്വന്തമാക്കിയത്.

സെമിയില്‍ ചിലിയോട് ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ തോറ്റത്. മെക്‌സിക്കോ ജര്‍മനിയോട് നാല് ഗോളുകള്‍ വഴങ്ങിയാണ് സെമി തോറ്റത്.

Story first published: Monday, July 3, 2017, 8:43 [IST]
Other articles published on Jul 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+