വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബലാല്‍സംഗക്കേസില്‍ കുടുങ്ങി നെയ്മര്‍; പരാതിയുമായി സ്ത്രീ രംഗത്ത്

ബലാല്‍സംഗ ആരോപണത്തിൽ കുടുങ്ങി നെയ്മര്‍

സാവോ പോളോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തിയതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരിസ് സെയ്ന്റ് ജെര്‍മെയ്ന്‍ താരമായ നെയ്മര്‍ തന്‍െ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നാണ് സ്ത്രീ സാവോ പോളോ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ സാവോ പോളോ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാതിയുടെ പകര്‍പ്പ് നല്‍കിയില്ലെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

neymar

ബ്രസീലില്‍ താമസക്കാരിയായ സ്ത്രീ ഇന്‍സ്റ്റഗ്രാമിലൂടെ നെയ്മറെ പരിചയപ്പെടുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് മേയ് മാസം മധ്യത്തില്‍ താരം സ്ത്രീയെ പാരിസിലേക്ക് ക്ഷണിക്കുകയായിരുന്നു. മദ്യലഹരിയില്‍ ഹോട്ടലിലെത്തിയ നെയ്മര്‍ അല്‍പസമയം സ്ത്രീയുമായി സംസാരിച്ചശേഷം ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പരാതി അടിസ്ഥാനരഹിതമാണെന്നും തന്റെ മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നെയ്മറിന്റെ പിതാവ് നെയ്മര്‍ സാന്റോസ് പറഞ്ഞു. എന്റെ മകന്‍ എങ്ങനെയുള്ളയാളാണെന്ന് എനിക്കറിയാം. ഇത് അവനെ കുടുക്കാനുള്ള കെണിയാണെന്ന് വ്യക്തമാണ്. നെയ്മര്‍ സ്ത്രീയെ കാണാന്‍ പോയെന്നത് ശരിയാണ്. എന്നാല്‍ പിന്നീട് അവരെ കാണാന്‍ അവന് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് സ്ത്രീ നെയ്മറില്‍ നിന്നും കുടുംബത്തില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നു.

വിരാട് കോലിക്ക് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ക്യാമ്പില്‍ ഞെട്ടല്‍വിരാട് കോലിക്ക് പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്‍പ് ഇന്ത്യന്‍ ക്യാമ്പില്‍ ഞെട്ടല്‍

എല്ലാ തെളിവുകളും ഞങ്ങള്‍ അഭിഭാഷകന് നല്‍കിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. മേയ് 15 മുതല്‍ 17 വരെ പാരിസിലുണ്ടായിരുന്ന പരാതിക്കാരി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രസീലില്‍ പരാതി നല്‍കിയതെന്നും മാനസികമായി തകര്‍ന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 27കാരനായ നെയ്മര്‍ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലനത്തിനായി ഇപ്പോള്‍ ബ്രസീലിലാണുള്ളത്.

Story first published: Sunday, June 2, 2019, 11:45 [IST]
Other articles published on Jun 2, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X