വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കറുത്തവനും ജീവിക്കണം; വര്‍ണവെറിക്കെതിരേ മുടിയില്‍ ലോഗോ പതിപ്പിച്ച് കളത്തിലിറങ്ങി പോഗ്ബ

ലണ്ടന്‍: വര്‍ണവെറിക്കെതിരേ ലോകത്താകെമാനം വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് അകാരണമായി റോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയുണ്ടായ പ്രതിഷേധം ഇപ്പോഴും കനലടങ്ങാതെ ആളിപ്പടരുകയാണ്. ഫുട്‌ബോള്‍ താരങ്ങളില്‍ പലരും കറുത്തവരുടെ ജീവിത പ്രശ്‌നമെന്ന ക്യാംപെയിനില്‍ പങ്കാളിയായിട്ടുണ്ട്.

ഇപ്പോഴിതാ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ തന്റെ മുടിയില്‍ കറുത്തവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള ലോഗോ പതിപ്പിച്ചിരിക്കുകയാണ്. ബോണ്‍മൗത്തിനെതിരായ മത്സരത്തില്‍ ഇത്തരത്തില്‍ പുതിയ ഹെയര്‍സ്റ്റൈലുമായാണ് പോഗ്ബ കളത്തിലിറങ്ങിയത്. കൂടാതെ തന്റെ കാലില്‍ കറുത്ത ബാന്റ് ധരിച്ചും പോഗ്ബ കറുത്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ തന്റെ പ്രതിഷേധം രേഖപ്പെടുത്തി.

ഫുട്‌ബോളില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന വര്‍ണവെറിക്ക് പലപ്പോഴും പോഗ്ബയും ഇരയായിട്ടുണ്ട്. കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഗാലറിയില്‍ നിന്ന് കുരങ്ങന്‍ വിളി ഉള്‍പ്പെടെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. വര്‍ണവെറിക്കെതിരേ വിലക്കടക്കമുള്ള ശക്തമായ നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോഴും വര്‍ണവെറി ശക്തമായി തുടരുന്നുണ്ടെന്നതാണ് വാസ്തവം.

സിറ്റിയേയും ചെല്‍സിയേയും തഴഞ്ഞ് ലിവര്‍പൂളിലെത്തിയത് എന്തുകൊണ്ട്? വെളിപ്പെടുത്തി വാന്‍ഡെക്ക്സിറ്റിയേയും ചെല്‍സിയേയും തഴഞ്ഞ് ലിവര്‍പൂളിലെത്തിയത് എന്തുകൊണ്ട്? വെളിപ്പെടുത്തി വാന്‍ഡെക്ക്

pogbanewshairstyle

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹിം സ്‌റ്റെര്‍ലിങ്, ബലോട്ടലി, കൗലിബൗലി തുടങ്ങിയ നിരവധി താരങ്ങളും സമീപകാലത്തായി വര്‍ണവെറിക്ക് ഇരയായിട്ടുണ്ട്. ആരാധകരുടെ ഭാഗത്ത് നിന്നാണ് കൂടുതലായും ഇത്തരം മോശം പെരുമാറ്റം ഉണ്ടാകുന്നത്. പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിനും വര്‍ഗീയത നേരിടേണ്ടിവന്നിട്ടുണ്ട്. ആഴ്‌സണലിന്റെ മെസ്യൂട്ട് ഓസിലിനെതിരേ റൊട്ടി വലിച്ചെറിഞ്ഞ സംഭവവും അദ്ദേഹം അതെടുത്ത് ചുംബിച്ചതും വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മതത്തിന്റെയും വര്‍ണത്തിന്റെയും സംസ്‌കാരത്തിന്റെയും പേരിലെല്ലാം താരങ്ങള്‍ക്ക് അധിക്ഷേപം നേരിടേണ്ടി വരുന്നുണ്ട്. വര്‍ണവെറിയെത്തുടര്‍ന്ന് ബലോട്ടലി ആരാധകര്‍ക്കിടയിലേക്ക് പന്തടിച്ച് വിട്ടതും കരഞ്ഞുകൊണ്ട് കളം വിട്ടതുമെല്ലാം ആരാധകര്‍ മറക്കാനിടയില്ല. ഇന്റര്‍ മിലാന്റെ റോമലു ലുക്കാക്കുവിനും നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞിടെ വര്‍ണവിവേചനത്തിനെതിരേ പ്രതികരിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങളായ ഡാരന്‍ സമിയും ക്രിസ് ഗെയ്‌ലും ഡ്വെയ്ന്‍ ബ്രാവോയും രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ കളിക്കുമ്പോള്‍ വര്‍ണവെറിക്ക് ഇരയായിട്ടുണ്ടെന്നാണ് സമി വെളിപ്പെടുത്തിയത്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഈ മാസം എട്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വര്‍ണവെറിക്കെതിരായ ലോഗോ പതിപ്പിച്ച ജേഴ്‌സിയണിഞ്ഞാവും ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കാനിറങ്ങുക. കറുത്തവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ക്ക് പിന്തുണ അറിയിക്കുന്നതിനും വേണ്ടിയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

Story first published: Sunday, July 5, 2020, 12:30 [IST]
Other articles published on Jul 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X