For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പോഗ്ബ മാഞ്ചസ്റ്റര്‍ വിടില്ല; ആരാധകര്‍ക്ക് ആശ്വാസവുമായി കോച്ച് മൗറീന്യോ

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ സീസണ്‍ അവസാനം ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് കോച്ച് ഹോസെ മൗറീന്യോ. പോഗ്ബയും റാഷ്‌ഫോര്‍ഡും അടുത്ത സീസണിലും ടീമില്‍ തുടരുമെന്ന് കോച്ച് പറഞ്ഞു. സൂപ്പര്‍താരത്തിനെതിരെ പലവട്ടം മൗറീന്യോ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ടീം വിട്ടുപോകുമെന്ന അഭ്യൂഹമുയര്‍ന്നത്.

കോടികളുടെ മൂല്യവുമായി ടീമില്ലെത്തിയ ഫ്രഞ്ച് താരം ശരാശരി പ്രകടനം മാത്രമാണ് നടത്തിയിരുന്നത്. സീസണില്‍ ആറു ഗോളുകള്‍ നേടിയ പോഗ്ബ 10 അസിസ്റ്റന്റും നടത്തി. എന്നാല്‍, മൗറീന്യോ താരത്തിന്റെ പ്രകടനത്തില്‍ പരസ്യമായി അസന്തുഷ്ടി പ്രകടിപ്പിച്ചതോടെ പിഎസ്ജിയിലേക്ക് പോഗ്ബ കൂടുമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

pogba

പോഗ്ബ ടീം വിട്ടുപോകില്ലെന്നാണ് കരുതുന്നതെന്ന് മൗറീന്യോ കഴിഞ്ഞദിവസം പറഞ്ഞു. താരം വിട്ടുപോകുന്നതിനോട് താത്പര്യമില്ല. ക്ലബ്ബിനോ തനിക്കോ പോഗ്ബ ടീം വിടുന്നതില്‍ യോജിപ്പില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത തീരെയില്ലെന്നും മൗറീന്യോ വ്യക്തമാക്കി.

ഇംഗ്ലീഷ്താരം റാഷ്‌ഫോര്‍ഡിന്റെ കാര്യത്തിലും മൗറീന്യോയ്ക്ക് മറിച്ചൊരു അഭിപ്രായമില്ല. റാഷ്‌ഫോര്‍ഡ് മികച്ച കളിയാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെയാണ് എല്ലാ മത്സരത്തിലും താന്‍ അയാളെ കളിക്കളത്തിലിറക്കിയത്. ടീം വിടേണ്ട ആവശ്യമില്ലെന്നും മൗറീന്യോ പറഞ്ഞു. സൂപ്പര്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നില്‍ രണ്ടാംസ്ഥാനത്തെത്താന്‍ മൗറീന്യോയുടെ ടീമിന് കഴിഞ്ഞത് വലിയ നേട്ടമായാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

Story first published: Friday, May 11, 2018, 8:45 [IST]
Other articles published on May 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+