വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പോബ്ഗയും റാഷ്‌ഫോര്‍ഡും പൂര്‍ണ ആരോഗ്യവാന്മാര്‍, പോരാട്ടത്തിനൊരുങ്ങി മാ.യുണൈറ്റഡ്

ലണ്ടന്‍: കൊറോണ വ്യാപനത്തെത്തുടര്‍ന്നുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. ജൂണ്‍ 17ന് പ്രീമിയര്‍ ലീഗ് തയ്യാറെടുക്കുമ്പോള്‍ പോരാട്ടത്തിന് തയ്യാറാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫിസിയോ വ്യക്തമാക്കി. പരിക്ക് ടീമിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇടവേള ലഭിച്ചതോടെ കായിക ക്ഷമത വീണ്ടെടുക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചെന്നും ടീം പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. പോള്‍ പോഗ്ബ, റാഷ്‌ഫോര്‍ഡ് എന്നിവരുടെ തിരിച്ചുവരവാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കരുത്തേകുന്നത്. ഇരുവരും പരിക്കിനെത്തുടര്‍ന്ന് മോശം ഫോമിലായിരുന്നു. ടീമിന് പുറത്ത് വിശ്രമത്തിലായിരുന്ന ഇരുവരും മടങ്ങിയെത്തിയതോടെ പഴയ ഫോമിലേക്ക് ക്ലബ്ബിന് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് കോച്ച് സോള്‍ഷെയും ക്ലബ്ബിന്റെ ആരാധകരും.

യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍ ജോസ് മൗറീഞ്ഞോ പരിശീലകനായുള്ള ടോട്ടനമാണ് യുണൈറ്റഡിന്റെ ആദ്യ എതിരാളികള്‍, സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ജയം യുണൈറ്റഡിനായിരുന്നു. ഇതിന് പകരംവീട്ടാനുറച്ചാവും മൗറീഞ്ഞോയും സംഘവും ഇറങ്ങുക. ടോട്ടനത്തിലേക്ക് പരിക്ക് ഭേദമായി ഹാരി കെയ്ന്‍ എത്തിയത് ടീമിന്റെ കരുത്തുയര്‍ത്തിയിട്ടുണ്ട്. പോഗ്ബ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയെങ്കിലും കൂടുമാറ്റ അഭ്യൂഹം ശക്തമാണ്. പോഗ്ബയ്ക്കായി നാല് സൂപ്പര്‍താരങ്ങളുടെ ഓഫറാണ് റയല്‍ മുന്നോട്ടുവെച്ചത്. ഹാമേഷ് റോഡ്രിഗസ്, മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ്, ബ്രഹിം ഡിയാസ്, ലൂക്കാസ് വസ്‌ക്കസ് എന്നിവരെയാണ് പോഗ്ബയ്ക്ക് പകരമായി റയല്‍ വിട്ടുനല്‍കാമെന്ന ഓഫര്‍ നല്‍കിയിരിക്കുന്നത്. സീസണില്‍ പരിക്ക് വിടാതെ പിന്തുടര്‍ന്ന പോഗ്ബ എട്ട് മത്സരം മാത്രമാണ് കളിച്ചത്. ഒരു ഗോളുപോലും നേടാന്‍ സാധിച്ചുമില്ല. രണ്ട് അസിസ്റ്റ് മാത്രമാണ് നടത്തിയത്. യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷെയറിന് കീഴില്‍ പോഗ്ബ തൃപ്തനല്ലെന്ന റിപ്പോര്‍ട്ട് നേരത്തെ മുതല്‍ പുറത്തുവന്നിരുന്നു.

pogba-rashford

എന്നാല്‍ യുണൈറ്റഡില്‍ തുടരുമെന്ന നിലപാടാണ് പോഗ്ബ സ്വീകരിച്ചത്. പോഗ്ബയുടെ മുന്‍ ക്ലബ്ബ് യുവന്റസും താരത്തിനായി രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന യുവന്റസിലേക്ക് പോഗ്ബ കൂടിയെത്തിയാല്‍ ടീമിനത് കൂടുതല്‍ കരുത്തേകും. യുണൈറ്റഡിന് കിരീടം നേടാന്‍ സാധിക്കാത്തതില്‍ നിരാശനാണെന്ന് നേരത്തെ തന്നെ പോഗ്ബ സൂചന നല്‍കിയിരുന്നു. അതിനാല്‍ത്തന്നെ കൂടുമാറ്റ സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സീസണില്‍ 45 പോയിന്റോടെ അഞ്ചാം സ്ഥാനക്കാരാണ് യുണൈറ്റഡ്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെടുക്കുക നിലവിലെ സാഹചര്യത്തില്‍ യുണൈറ്റഡിന് വെല്ലുവിളിയാണ്. പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചാലും കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടത്തുക. ഫ്രഞ്ച് സീരി എ റദ്ദാക്കുകയും പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ബുണ്ടസ്ലീഗ ആരംഭിച്ചു. ലാലിഗയും സീരി എയും ഈ മാസം പകുതിയോടെ ആരംഭിക്കും. ഇതോടെ കാല്‍പ്പന്ത് ലോകം വീണ്ടും സജീവമാകും.

Story first published: Sunday, June 7, 2020, 13:01 [IST]
Other articles published on Jun 7, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X