വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് ഗാര്‍ഡിയോള പുറത്തേക്ക്; പൊച്ചറ്റീനോ എത്തിയേക്കും

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഒട്ടേറെ കിരീടങ്ങള്‍ നേടിക്കൊടുത്ത പരിശീലകന്‍ പെപ് ഗാര്‍ഡിയോള ടീം വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സീസണ്‍ അവസാനത്തോടെ ഗാര്‍ഡിയോളയ്ക്ക് ക്ലബ്ബ് വിടാനാകുന്ന തരത്തിലാണ് കരാര്‍. മുന്‍ ടോട്ടനം പരിശീലകന്‍ മൗറീഷ്യോ പൊച്ചറ്റീനോയെ ഗാര്‍ഡിയോളയ്ക്ക് പകരം അടുത്ത സീസണില്‍ എത്തിക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഗാര്‍ഡിയോളയ്ക്ക് 2021വരെയാണ് സിറ്റിയുമായി കരാര്‍. എന്നാല്‍, ഒരുവര്‍ഷം മുന്‍പ് ടീം വിടാന്‍ കരാറില്‍ ഇളവുണ്ട്. സിറ്റി ഇത്തവണ പ്രകടനത്തില്‍ പിറകോട്ടുപോയതോടെ ഗാര്‍ഡിയോളയുടെ കരാര്‍ പുതുക്കാന്‍ ക്ലബ്ബ് തയ്യാറാകില്ല. ചെറിയ ടീമുകളോട് തോറ്റത് സിറ്റിയുടെ പ്രീമിയര്‍ ലീഗ് കിരീട സാധ്യത ഏറെക്കുറെ അവസാനിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഗാര്‍ഡിയോളയിലുള്ള വിശ്വാസം ക്ലബ്ബ് മാനേജ്‌മെന്റിന് നഷ്ടമായിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

mauricio-pochettino

<strong>ബുംറ റിട്ടേണ്‍സ്... സ്റ്റാര്‍ പേസറെ ടീം ഇന്ത്യക്കൊപ്പം വിശാഖപട്ടണത്ത് കാണാം, പക്ഷെ കളിക്കില്ല</strong>ബുംറ റിട്ടേണ്‍സ്... സ്റ്റാര്‍ പേസറെ ടീം ഇന്ത്യക്കൊപ്പം വിശാഖപട്ടണത്ത് കാണാം, പക്ഷെ കളിക്കില്ല

ടോട്ടനത്തില്‍നിന്നും പുറത്തേക്കുപോയ പൊച്ചറ്റീനോയ്ക്ക് നിലവില്‍ കരാറുകളൊന്നുമില്ല. സിറ്റി നോട്ടമിട്ടതോടെ പുതിയ ക്ലബ്ബിലേക്ക് അര്‍ജന്റീനന്‍ പോകില്ലെന്നാണ് പ്രതീക്ഷ. ടോട്ടനത്തെ മികച്ച ടീമായി വാര്‍ത്തെടുക്കുന്നതില്‍ പൊച്ചറ്റീനോ വലിയ പങ്കുവഹിച്ചിരുന്നു. ഗാര്‍ഡിയോളയ്ക്ക് പകരക്കാരനായി ടീമിനെ മുന്നോട്ട് നയിക്കാന്‍ പൊച്ചറ്റീനോയ്ക്ക് കഴിയുമെന്നാണ് സിറ്റി മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

Story first published: Friday, December 13, 2019, 14:06 [IST]
Other articles published on Dec 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X