Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുട്ടീഞ്ഞോ വായ്പയില്‍ ടോട്ടനത്തിലേക്ക്? ബാഴ്‌സലോണയ്ക്കും സമ്മതമെന്ന് റിപ്പോര്‍ട്ട്

ബാഴ്‌സലോണ: കൈമാറ്റ ജാലകത്തിന് നാളെ ഷട്ടര്‍ വീഴുന്നതിനിന് മുന്നോടിയായി ഫിലിപ്പ് കുട്ടീഞ്ഞോയുടെ കാര്യത്തില്‍ നിര്‍ണ്ണായക നീക്കവുമായി ബാഴ്‌സലോണ. കുട്ടീഞ്ഞോയെ വായ്പയില്‍ കൈമാറാന്‍ ക്ലബ്ബിന് താല്‍പ്പര്യമുള്ളതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ മുതല്‍ ഈ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇത്തരമൊരു നീക്കം സംബന്ധിച്ച വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം കുട്ടീഞ്ഞോയെ വായ്പയില്‍ സ്വന്തമാക്കാനൊരുങ്ങുന്നതായുള്ള വിവരം ടോക്ക് സ്‌പോര്‍ട്ടാണ് പുറത്തുവിട്ടത്.

philippe-coutinho

അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലെത്തിയ ടോട്ടനം നിരയില്‍ മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവമുണ്ട്. ഹാരി കെയ്‌നും സണ്‍ഹ്യൂങ് മിന്നും ടീമിലുണ്ടെങ്കിലും അടിക്കടി കെയ്‌നിന് പരിക്കേല്‍ക്കുന്നത് ടീമിന്റെ പ്രതീക്ഷകളെ തകര്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ ടോട്ടനം പദ്ധതിയിടുന്നതെന്നാണ് ടോക്ക് സ്‌പോര്‍ട്ട് പറയുന്നത്. നേരത്തെ മുന്‍ ക്ലബ്ബായ ലിവര്‍പൂളിലേക്ക് കുട്ടീഞ്ഞോ മടങ്ങിപ്പോവുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് അഭ്യൂഹമാണെന്ന് ലിവര്‍പൂള്‍ കോച്ച് യഗര്‍ഗന്‍ ക്ലോപ് വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കുട്ടീഞ്ഞോയുടെ ടോട്ടനത്തിലേക്കുള്ള വരവിന് സാധ്യത ഏറെയാണ്.

ലിവര്‍പൂളില്‍ നിന്ന് പ്രതീക്ഷയോടെ ബാഴ്‌സലോണയിലേക്കെത്തിയ താരത്തിന് പ്രതീക്ഷിച്ച പരിഗണന ലഭിച്ചിരുന്നില്ല.മെസ്സിക്കും സുവാരസും ഡെംബല്ലെയ്ക്കും കീഴില്‍ പലപ്പോഴും പകരക്കാരനായാണ് കുട്ടീഞ്ഞോയ്ക്ക് അവസരം ലഭിച്ചത്. അന്റോണിയോ ഗ്രിസ്മാന്റെ വരവോടെ കുട്ടീഞ്ഞോ സൈഡ് ബെഞ്ചിലേക്ക് ഒതുങ്ങാനുള്ള സാധ്യത കൂടുതലാണ്.ഇക്കാരണത്താല്‍ ക്ലബ്ബ് മാറാന്‍ കുട്ടീഞ്ഞോയ്ക്കും താല്‍പ്പര്യമുണ്ടെന്നാണ് വിവരം. ബാഴ്‌സയ്‌ക്കൊപ്പം 51 മത്സരങ്ങളില്‍ നിന്ന് 15 ഗോളാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Wednesday, August 7, 2019, 17:25 [IST]
Other articles published on Aug 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+