ഐഎസ്എല്ലിനു പിന്നാലെ സൂപ്പര്‍ കപ്പിലും നാണംകെട്ടു... ബ്ലാസ്റ്റേഴ്‌സിന് പുതിയ കോച്ച്?
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം വളരെ മോശം സീസണുകളിലൊന്നാണ് അവസാനിച്ചിരിക്കുന്നത്. ഐഎസ്എല്ലില്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായ മഞ്ഞപ്പടയ്ക്കു ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ യോഗ്യതാ റൗണ്ടിലും അടിതെറ്റിയിരുന്നു. ഇതോടെ അടുത്ത സീസണില്‍ ചില മാറ്റങ്ങള്‍ തയ്യാറെടുക്കകുയാണ് ബ്ലാസ്‌റ്റേഴ്‌സ്. ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇംഗ്ലണ്ട് കോച്ച് കൂടിയായ ഫില്‍ ബ്രൗണിനെ കൊണ്ടു വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടീം മാനേജ്‌മെന്റ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.

ഐഎസ്എല്ലിന്റെ ഈ സീസണില്‍ പൂനെ സിറ്റിയുടെ പരിശീലകനായിരുന്നു ബ്രൗണ്‍. സീസണിന്റെ തുടക്കത്തില്‍ തപ്പിത്തടഞ്ഞ പൂനെ അവസാന ആറു മല്‍സരങ്ങള്‍ക്കു മുമ്പാണ് ബ്രൗണിനെ കോച്ചായി കൊണ്ടുവരുന്നത്. അദ്ദേഹം ചുമതലയേറ്റ ശേഷം പൂനെ മികച്ച പ്രകടനവും നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രൗണിനെ പരിശീലകസ്ഥാനത്തേക്കു പരിഗണിരക്കുന്നത്.
നിലവില്‍ നെലോ വിന്‍ഗാദയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പരിശീലിപ്പിക്കുന്നത്. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഡേവിഡ് ജെയിംസിനെ പരിശീലകസ്ഥാനത്തു നിന്നും നീക്കിയാണ് പകരം പോര്‍ച്ചുഗീസുകാരനായ വിന്‍ഗാദയെ ഈ വര്‍ഷം ജനുവരി 18ന് നിയമിച്ചത്. എന്നാല്‍ വിന്‍ഗാദയ്ക്കു കീഴിലും അത്ര മികച്ച പ്രകനമല്ല ബ്ലാസ്റ്റേഴ്‌സ് ശേഷിച്ച മല്‍സരങ്ങളില്‍ കാഴ്ചവച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications