For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പെറു മൂന്നാമതെത്തി, പരാഗ്വായ്ക്ക് എത്രാം സ്ഥാനം?

സാന്തിയാഗോ: കോപ്പാ അമേരിക്ക ഇനി ഫൈനലിന് വേണ്ടിയുള്ള വിസിലിന് കാത്തിരിയ്ക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ഒന്നും രണ്ടും സ്ഥാനത്തിനുള്ള പോരാട്ടത്തിന് മുമ്പ് തന്നെ മൂന്നും നാലും സ്ഥാനക്കാര്‍ ആരെന്ന് വ്യക്തമായിക്കഴിഞ്ഞു.

സെമിഫൈനലില്‍ കാലിടറി വീണ പെറുവും പരാഗ്വായുംതമ്മിലായിരുന്നു ലൂസേഴ്‌സ് ഫൈനല്‍. സെമിയിലെ നിര്‍ഭാഗ്യം പരാഗ്വായെ ആണ് ഇത്തവണ ബാധിച്ചത്.

Copa America

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പെറു മൂന്നാം സ്ഥാനം കൈയ്യടക്കിയത്. എന്നാല്‍ ഒരു ഗള് പോലും മടക്കാനാകാതെ നിരാശരായി മടങ്ങാനായിരുന്നു പരാഗ്വായുടെ വിധി. ആേ്രന്ദ കാരിലേലോയും പോളോ ഗുറേറോയും ആണ് പെറുവിന് വേണ്ടി എതിരാളികളുടെ ഗോള്‍ വല ഛേദിച്ചത്.

മികച്ച മുന്നേറ്റങ്ങളുമായി പെറുവിന്റെ താരങ്ങള്‍ മൈതാനം കൈയ്യടക്കുകയായിരുന്നു. പരാഗ്വായുടെ ഭാഗത്ത് നിന്ന് ചില നല്ല നീക്കങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും ഗോളിലേയ്‌ക്കെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

കളിയുടെ 48-ാം മിനിട്ടില്‍ ആയിരുന്നു ആദ്യ ഗോള്‍ പിറന്നത്. കളി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്ര ബാക്കി നില്‍ക്കേ ഒരു ഗോളുകൂടി നേടി അവര്‍ വിജയത്തിന്റെ മാറ്റ് കൂട്ടി.

ടൂര്‍ണമെന്റില്‍ ഇതുവരെ നാല് ഗോളുകള്‍ നേടിയ ഗുറേറോയും ചിലയുടെ വര്‍ഗ്ഗാസും തമ്മിലാണ് ടോപ് സ്‌കോറര്‍ക്കുള്ള മത്സരം. ഫൈനലില്‍ അര്‍ജന്റീയ്‌ക്കെതിരെയുള്ള മത്സരത്തില്‍ വര്‍ഗ്ഗാസ് ഗോള്‍ നേടിയാല്‍ ആ കിരീടം അദ്ദേഹത്തിന് തന്നെ സ്വന്തമാകും.

Story first published: Saturday, July 4, 2015, 16:37 [IST]
Other articles published on Jul 4, 2015
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+