Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവന്റസ് ആരാധകര്‍ക്ക് ഞെട്ടല്‍, ഡിബാല ക്ലബ്ബ് വിടുന്നു, പുതിയ തട്ടകം ടോട്ടനമെന്ന് റിപ്പോര്‍ട്ട്

ടുറിന്‍: അര്‍ജന്റീനന്‍ യുവ സ്‌ട്രൈക്കര്‍ പൗലോ ഡിബാല യുവന്റസ് വിടുന്നു. മിന്നും ഫോമിലുള്ള താരം ഇറ്റാലിയന്‍ ക്ലബ്ബ് വിട്ട് പ്രീമിയര്‍ ലീഗിലേക്കാണ് ചേക്കേറുന്നത്. ഹോസെ മൗറീന്യോ പരിശീലകനായുള്ള ടോട്ടനത്തിലേക്കാണ് ഡിബാല കൂടുമാറുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലാ ഗസെറ്ഖ ഡെല്ലോ സ്‌പോര്‍ട്ടാണ് പുറത്തുവിട്ടത്.

സമീപകാലത്തായി യുവന്റസിനുവേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഡിബാലയുടെ കൂടുമാറ്റ വാര്‍ത്തകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നീ സീനിയര്‍ താരങ്ങള്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ഡിബാലയ്ക്ക് സാധിച്ചിരുന്നെങ്കിലും താരം ക്ലബ്ബ് വിടാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമെന്നാണ് ആരാധകര്‍ക്കായി ഡിബാല യാത്രയയപ്പ് വീഡിയോ സന്ദേശവും കൈമാറിയെന്നാണ് വാര്‍ത്തകളുള്ളത്.

paulodybala

അവസാന സീസണില്‍ മൗറീസ്യോ പൊച്ചറ്റീനോ ഡിബാലയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. അന്ന് യുവന്റസ് വിട്ടുവരാന്‍സ താത്പര്യം കാട്ടാതിരുന്ന താരം മൗറീഞ്ഞോയ്ക്ക് കീഴില്‍ കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. 26കാരനായ ഡിബാല 2015ല്‍ പലീമോ വിട്ടാണ് യുവന്റസിലെത്തിയത്. യുവന്റസിനുവേണ്ടി 145 മത്സരത്തില്‍ നിന്ന് 63 ഗോള്‍ നേടി. ക്ലബ്ബിനൊപ്പം നാല് സീരി എ കിരീടവും യുവതാരം നേടിയിട്ടുണ്ട്. ഈ സീസണില്‍ 25 മത്സരങ്ങളില്‍ നിന്ന് 11 ഗോളും ഒമ്പത് അസിസ്റ്റുമാണ് ഡിബാലയുടെ സമ്പാദ്യം.

Story first published: Thursday, January 16, 2020, 18:13 [IST]
Other articles published on Jan 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+