Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാലോ ഡിബാല യുണൈറ്റഡിലേക്ക്? സോള്‍ഷെയര്‍ കൂടിക്കാഴ്ച്ച നടത്തി

ലണ്ടന്‍: യുവന്റസിന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. ഇതിന്റെ ഭാഗമായി യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷെയര്‍ ഡിബാലയുമായി കൂടിക്കാഴ്ച്ച നടത്തി. താരത്തെ വിട്ടുനല്‍കാന്‍ യുവന്റസും സമ്മതം അറിയിച്ചിട്ടുണ്ട്. 90 ദശലക്ഷം യൂറോയാണ് ഡിബാലയ്ക്കുവേണ്ടി യുവന്റസ് ആവശ്യപ്പെടുന്നത്. ഇത് നല്‍കാന്‍ യുണൈറ്റഡ് തയ്യാറായാല്‍ കൈമാറ്റം നടക്കും. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവമുള്ള യുണൈറ്റഡില്‍ ഡിബാലയപ്പോലൊരു മികച്ച താരം ആവശ്യമാണ്.

paulo dybala

യുണൈറ്റഡില്‍ നിന്ന് സ്‌ട്രൈക്കര്‍ റോമലു ലുക്കാക്കു ഉടന്‍ തന്നെ ക്ലബ്ബ് വിടുന്നതിനാല്‍ മികച്ചൊരു പകരക്കാരനെ ടീമില്‍ എത്തിക്കേണ്ടത് ക്ലബ്ബിന് അത്യാവശ്യമാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ ടീമില്‍ അവസരം കുറഞ്ഞ ഡിബാല പലപ്പോഴും പകരക്കാരനായാണ് ഇറങ്ങിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഡിബാല യുണൈറ്റഡിലെത്താനുള്ള സാധ്യത കൂടുതലാണ്.2015ല്‍ പലീര്‍മോയില്‍ നിന്ന് യുവന്റസിലേക്കെത്തിയ ഡിബാല 128 മത്സരത്തില്‍ നിന്ന് 57 ഗോള്‍ ക്ലബ്ബിനുവേണ്ടി നേടിയിട്ടുണ്ട്. ക്ലബ്ബിനൊപ്പം നാല് സീരി എ കിരീടം,മൂന്ന് കോപ്പാ ഇറ്റാലിയ,രണ്ട് സൂപ്പര്‍ കോപ്പാ ഇറ്റാലിയ എന്നിവയും താരം സ്വന്തമാക്കിയിട്ടുണ്ട്.അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഡിബാല പുറത്തെടുത്തത്.

അതേ സമയം ലുക്കാക്കു ഇന്റര്‍ മിലാനിലേക്ക് കൂടുമാറുമെന്ന തരത്തില്‍ ശക്തമായ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.പ്രീ സീസണിനുള്ള ടീമില്‍ ലുക്കാക്കുവിനെ യുണൈറ്റഡ് ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ അവസരം നല്‍കിയിട്ടില്ല. മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ ഭാവിയും തുലാസിലാണ്.റയല്‍ മാഡ്രിഡ് താരത്തിനായി ശക്തമായ രംഗത്തുള്ളതിനാല്‍ കൂടുമാറ്റം നടക്കാനുള്ള സാധ്യതയേറെയാണ്.ലുക്കാക്കുവും പോഗ്ബയും കൂടുമാറിയാല്‍ യുണൈറ്റഡിനത് കടുത്ത തിരിച്ചടിയാവും.

Story first published: Tuesday, July 23, 2019, 18:13 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+